26 October Tuesday

കർഷകർക്ക് ഐക്യദാർഢ്യവുമായി സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

പൊരുതുന്ന കർഷകർക്ക്‌ ഐക്യദാർഢ്യവുമായി സിഐടിയു പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ് ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്നം സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കർഷക സമരത്തെ തകർക്കാൻ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്ന അക്രമങ്ങൾക്കെതിരെ സിഐടിയു ഡിവിഷൻ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. 
പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി സരള, ജില്ലാ വൈസ് പ്രസിഡന്റ് ടി കെ നൗഷാദ് എന്നിവർ സംസാരിച്ചു.
 പുതുശേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. കുഴൽമന്ദം കുത്തനൂരിൽ വി പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. എൽ പ്രമോദ്കുമാർ അധ്യക്ഷനായി. 
ആലത്തൂരിൽ ഡിവിഷൻ സെക്രട്ടറി കെ മാണിക്യൻ ഉദ്‌ഘാടനം ചെയ്തു. സി രാഘവൻ അധ്യക്ഷനായി. വടക്കഞ്ചേരി കണ്ണമ്പ്രയിൽ ഡിവിഷൻ സെക്രട്ടറി സി കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു. മോഹനൻ അധ്യക്ഷനായി. 
നെന്മാറയിൽ ഡിവിഷൻ സെക്രട്ടറി യു അസീസ് ഉദ്‌ഘാടനം ചെയ്തു. ആർ കൃഷ്ണൻ അധ്യക്ഷനായി. മലമ്പുഴയിൽ സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ഇ മോഹനൻ അധ്യക്ഷനായി. 
കൂറ്റനാട് സെന്ററിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ എം കെ പ്രദീപ് അധ്യക്ഷനായി. 
ഒറ്റപ്പാലത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ജി പിള്ള ഉദ്‌ഘാടനം ചെയ്തു. എസ് കൃഷ്ണദാസ് അധ്യക്ഷനായി. മണ്ണാർക്കാട് ഡിവിഷൻ സെക്രട്ടറി കെ പി മസൂദ് ഉദ്‌ഘാടനം ചെയ്തു. എം ഹക്കീം അധ്യക്ഷനായി. പട്ടാമ്പി ഓങ്ങല്ലൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ ഉണ്ണിക്കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി എ വി സുരേഷ് അധ്യക്ഷനായി. ചെർപ്പുളശേരിയിൽ ഡിവിഷൻ പ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ട്രഷറർ കെ സുരേഷ് അധ്യക്ഷനായി. 
തിരുവാഴിയോട്‌ ഡിവിഷൻ സെക്രട്ടറി പി കെ ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു. കെ എം പരമേശ്വരൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top