21 October Monday
ആർഎസ്എസ് ആക്രമണം

പരിക്കേറ്റവരെ സി കെ രാജേന്ദ്രൻ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

അട്ടപ്പള്ളത്ത് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ജില്ലാ ആശുപത്രിയിലെത്തി സന്ദർശിക്കുന്നു

 

 
പാലക്കാട് 
വാളയാർ അട്ടപ്പള്ളത്ത് ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ജില്ലാ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശിയും ഒപ്പമുണ്ടായി. 
ഓണാഘോഷ പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ അട്ടപ്പള്ളം സ്വദേശി  ജിതീഷ്‌ (21), നിഷാദ്‌ (18), പ്രശാന്ത്‌ (23) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. 
കഴുത്തിനും നട്ടെല്ലിനും മാരകമായി പരിക്കേറ്റ നിഷാദിന്റെ നില ഗുരുതരമാണ്‌. അട്ടപ്പള്ളം മാരിയമ്മൻ കോവിലിനുമുന്നിൽ ന്യൂ ഫ്രന്റ്‌സ്‌ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ആർഎസ്എസുകാരുടെ അക്രമം.
പ്രധാന വാർത്തകൾ
 Top