18 October Friday

പോത്തുണ്ടി ഡാം ഇന്ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

ജലനിരപ്പ്‌ ഉയർന്ന പോത്തുണ്ടി ഡാം

കൊല്ലങ്കോട്
പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 50.45 അടിയായി ഉയർന്നു. ശനിയാഴ്ച പകൽ 11ന് ഡാമിലെ അധികജലം സ്‌പിൽവേയിലൂടെ തുറന്നു വിടും. പോത്തുണ്ടി ജലസേചനപദ്ധതിയിൽനിന്നാണ് നെന്മാറ, അയിലൂർ, മേലാർക്കോട്, എലവഞ്ചേരി, വടക്കഞ്ചേരി, വണ്ടാഴി, എരിമയൂർ പഞ്ചായത്തുകളിൽ ഭാഗികമായി നെൽക്കൃഷിക്ക് ജലസേചനം നടത്തുന്നത്. 
നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നതും ഇവിടെനിന്നാണ്. ഡാമിലെ ജലത്തെ ആശ്രയിച്ച് 4,785 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ചെയ്യുന്നു. പരമാവധി സംഭരണശേഷി 55 അടിയാണ്.   54.5 അടിയിലെത്തിയാൽ അധികജലം സ്പിൽവേയിലൂടെ പുഴയിലേക്ക് ഒഴുക്കും. ഡാമിന്റെ വൃഷ്ടി പ്രദേശമായ നെല്ലിയാമ്പതി മലനിരകളിൽ കനത്ത മഴ തുടരുന്നതും മലനിരകളിൽനിന്ന് നീരൊഴുക്ക് ശക്തമായതുമാണ് ഡാം തുറക്കാൻ കാരണം. ഒന്നുമുതൽ ഒന്നര സെന്റി മീറ്റർവരെയേ തുറക്കാൻ സാധ്യതയുള്ളൂവെന്ന്‌ അസിസ്‌റ്റന്റ്‌ എൻജിനിയർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top