23 September Wednesday

സാമൂഹിക അകലം; ഓഫീസുകളിൽ കർശനമാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
 
പാലക്കാട്‌
കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസംതോറും വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഓഫീസുകളിലും കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സർക്കാർ–പ്രൈവറ്റ്‌ ഓഫീസുകൾ‌, ഫാക്ടറികൾ, ബാങ്ക്‌, തുടങ്ങി എല്ലാ ഓഫീസുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന്‌ ജില്ലാ സോഷ്യൽ ഡിസ്‌റ്റൻസിങ് മാനേജ്‌മെന്റ്‌ ചുമതലയുള്ള അസി. കലക്ടറും ജില്ലാ ഫയർ ഓഫീസറും അറിയിച്ചു. 
ഓഫീസുകളിൽ പാലിക്കേണ്ടവ,
–-സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
– ജീവനക്കാർക്കിടയിലും ഓഫീസുകളിൽ എത്തുന്നവരുമായും കുറഞ്ഞത്‌ ആറടി അകലം പാലിക്കണം. 
–-മുഖത്തോടു മുഖം സമ്പർക്കം ഒഴിവാക്കണം, 
–-പുറമേനിന്നുള്ളവരുടെ സന്ദർശനവും സ്‌പർശനവും ഒഴിവാക്കണം.
–-സ്ഥാപനങ്ങൾക്കു മുന്നിൽ കൂട്ടംകൂടാൻ പാടില്ല
–-കൃത്യമായ അകലം പാലിച്ച് വരി നിൽക്കണം
–-ഓഫീസിനുള്ളിലെ കൂട്ടായ്‌മകൾ ഒഴിവാക്കണം. സാധ്യമെങ്കിൽ ഇവ ഓൺലൈൻ വഴിയാക്കണം
–-ജനങ്ങളുമായി സമ്പർക്കം വേണ്ടിവരുന്ന ജീവനക്കാർ കൈയുറ, ഫേസ്‌ ഷീൾഡ്‌ എന്നിവ ധരിക്കണം
–-ആവശ്യമെങ്കിൽ സന്നദ്ധസേനാംഗങ്ങളുടെ സഹായം തേടാം
–-മൂക്കും വായും മറയ്‌ക്കുന്ന രീതിയിൽ മാസ്‌ക് ധരിക്കണം
–-സംസാരിക്കുമ്പോൾ മാസ്‌ക്ക്‌ ഊരരുത്‌.
–-എല്ലാവർക്കും കൈ വൃത്തിയാക്കാനുള്ള സൗകര്യം ഓഫീസുകളിൽ വേണം
–-ഓഫീസിലെ പൊതുസ്ഥലങ്ങൾ, ക്യാബിനുകൾ, കൈവരികൾ, ഡോർ ഹാൻഡിൽ എന്നിവ അണുവിമുക്തമാക്കണം
–- ദിവസവും വാഹനങ്ങൾ അണുവിമുക്തമാക്കണം
–-സോഡിയം ഹൈപ്പോ ക്ലോറൈറ്റ്‌, ബ്ലീച്ചിങ് പൗഡർ, ഹൈഡ്രജൻ പെറോക്‌സൈഡ്‌ എന്നിവ അണുനാശിനിയായി ഉപയോഗിക്കാം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top