21 August Wednesday

വെള്ളിയാങ്കല്ലിനെ തളർത്തിയത്‌ യുഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2019

 

കൂറ്റനാട്
വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ്‌ പദ്ധതിയുടെ നവീകരണത്തിനും സംരക്ഷണത്തിനും തടസ്സം സൃഷ്ടിക്കുന്നത്‌ യുഡി
എഫ്‌. 1997ൽ നായനാർ സർക്കാർ 42 കോടി രൂപ ചെലവിൽ  തുടങ്ങിയ പദ്ധതി 2001 മുതൽ  യുഡിഎഫ് സർക്കാരാണ്‌ അട്ടിമറിച്ചത്‌.  നിർമാണവും നിർത്തിവച്ചു. 2005–-ൽ നിർമാണം പൂർത്തിയാകാതെതന്നെ  ഉദ്‌ഘാടനവും നടത്തി. നിർമാണം പൂർത്തിയാക്കി 2007–-ലെ എൽഡിഎഫ്‌ സർക്കാരാണ്‌ പദ്ധതി നാടിന് സമർപ്പിച്ചത്‌.  2011 വരെ  പരാതിയില്ലാതെ മുന്നോട്ടുപോയി. 
2011 ൽ യുഡിഎഫ്  സർക്കാർ അധികാരത്തിൽവന്നതോടെ പദ്ധതിയുടെ അറ്റകുറ്റപ്പണികൾക്കോ ദൈനംദിന ചെലവിനോ ബജറ്റിൽ പണം  അനുവദിച്ചില്ല.   2013ൽ  93,103 രൂപ വൈദ്യുതി ചാർജ് കുടിശ്ശികയായതോടെ കണക്‌ഷനും വിച്ഛേദിച്ചു. ഇതോടെ പാലത്തിനുമുകളിലെ 26  ലൈറ്റ്‌ തെളിയാതെയായി.  പദ്ധതി പ്രദേശവും പാലവും വെള്ളിയാങ്കല്ല് പൈതൃക പാർക്കും സാമൂഹ്യ വിരുദ്ധരുടെ താവളമായി. പുഴയിലെ ജലനിരപ്പ്‌ ഉയരുമ്പോൾ മോട്ടോർ ഉപയോഗിച്ച് ഷട്ടർ ഉയർത്താനും കഴിഞ്ഞില്ല. വെള്ളിയാങ്കല്ല് പദ്ധതിയുടെ വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 2015 ഏപ്രിൽ 26ന് വെള്ളിയാങ്കല്ല് പാലത്തിൽ പ്രതിഷേധജ്വാല നടത്തിയിരുന്നു. പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിച്ചില്ലന്ന്‌ മാത്രമല്ല,  ഇറിഗേഷൻ അസി. എൻജിനിയറുടെ ഓഫീസ്  തൃത്താലയിൽനിന്ന്‌ എടുത്തുമാറ്റി ചമ്രവട്ടം പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. പദ്ധതിയുടെ ഓഫീസായി പ്രവർത്തിച്ച കെട്ടിടം ഒഴിപ്പിച്ചാണ്‌ 2013ൽ  തൃത്താല ഗവ. കോളേജ് പ്രവർത്തനം തുടങ്ങിയത്. 
പദ്ധതിയോട് കാണിച്ച അവഗണന മറച്ചുവയ്ക്കാൻ വി ടി ബൽറാം എംഎൽഎ നാടകവുമായി രംഗത്തുവരികയാണ്‌. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പുഴയിൽ വെള്ളം ഉയർന്നപ്പോൾ ഷട്ടറുകൾ ഉയർത്താൻ കഴിയാതെ തൃത്താല, വി കെ കടവ്, അത്താണി, പരുതൂർ, മുതുതല ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ അപകടാവസ്ഥ സിപിഐ എമ്മാണ്‌  ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഷട്ടറിന്റെ കമ്പികൾ, പൂട്ടുകൾ, ചെയിൻ എന്നിവയിൽ ഗ്രീസും ഉപയോഗിച്ചില്ല.  കലക്ടറുടെ ഇടപെടലിനെ തുടർന്ന്‌ വരൾച്ചാദുരിതാശ്വാസഫണ്ടിൽനിന്ന്‌ പണം അടച്ച്  കണക്‌ഷൻ പുനഃസ്ഥാപിച്ചെങ്കിലും മോട്ടോറുകൾ പ്രവർത്തനരഹിതമായിരുന്നു.
പ്രധാന വാർത്തകൾ
 Top