03 August Tuesday

ചരക്ക് അയക്കാൻ 
ഓണ്‍ലൈന്‍ സംവിധാനവുമായി റെയില്‍വേ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
പാലക്കാട്
ട്രെയിനുകളിൽ ചരക്ക് കയറ്റി അയക്കുന്നതിന് പണം അടയ്ക്കാൻ ഓൺലൈൻ സംവിധാനവുമായി റെയിൽവേ. കോവിഡ് പ്രതിസന്ധിയിൽ യാത്രാ ടിക്കറ്റ് വരുമാനത്തിൽ ഇടിവുണ്ടാവുകയും ചരക്ക് കയറ്റുമതിയിൽ വരുമാനം വർധിച്ചതോടെയുമാണ്‌ ഗുണഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. 
യാത്രാ ടിക്കറ്റുപോലെ ചരക്ക്‌ കയറ്റി അയക്കുന്നതിനും ബുക്ക് ചെയ്യാം. പണം അടയ്ക്കാനുള്ള സൗകര്യവും റെയിൽവേയുടെ പ്രത്യേക പോർട്ടലിലുണ്ട്. എസ്‌ബി‌ഐ പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് ഫ്രൈറ്റ് ബിസിനസ് ഡെവലപ്മെന്റ് (എഫ്ബിഡി) ഫ്രൈറ്റ് ഓപ്പറേഷൻസ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (എഫ്ഒഐഎസ്) പോർട്ടൽ വഴിയാണ് സൗകര്യം ലഭ്യമാകുക. നെറ്റ്- ബാങ്കിങ്‌, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിലൂടെ പണം അടയ്ക്കാം. ആദ്യമായാണ് ചരക്ക് കയറ്റുമതിക്ക്‌  റെയിൽവേ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. 
പാലക്കാട് ഡിവിഷനിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് 4,05,270 രൂപയുടെ പനമ്പൂരിൽനിന്ന് ചിക്മംഗളൂരുവിലേക്ക് രാസവളം കയറ്റി അയക്കുന്നതിന് ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലുടെ ആദ്യബുക്കിങ്‌ നടത്തി. 
കോവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ സർവീസ് സാധാരണനില കൈവരിക്കാത്തതിന് പുറമെ നിലവിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസുകളിലും യാത്രക്കാരില്ല. ടിക്കറ്റ് ഇനത്തിൽ റെയിൽവേയ്ക്ക് വൻ നഷ്ടമാണുള്ളത്‌. ഒന്നാംതരംഗത്തിൽ നിർത്തലാക്കിയ യാത്രാ സർവീസ് സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് രണ്ടാംതരംഗം പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ ചരക്ക് ഗതാഗതത്തിൽ റെയിൽവേയ്ക്ക് വൻമുന്നേറ്റമുണ്ടായി. മെയ് മാസം 11.48 ടണ്ണാണ് രാജ്യത്തെ ചരക്ക് ഗതാഗതം. ഇത് 2019 മെയ്‌ മാസത്തേക്കാൾ 97 ശതമാനം കൂടുതലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top