20 June Thursday

സിപിഐ എം കുടുംബസംഗമങ്ങൾക്ക‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019
പാലക്കാട‌്
നരേന്ദ്രമോഡി സർക്കാരിന്റെ നാലരവർഷത്തെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടിയും കോൺഗ്രസിന്റെ ഇരട്ടത്താപ്പ‌് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചും സിപിഐ എം കുടുംബസംഗമങ്ങൾക്ക‌് തുടക്കമായി. 
രണ്ടരവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തിയുമുള്ള കുടുംബസംഗമങ്ങൾ ലോക്കൽ കേന്ദ്രങ്ങളിലാണ‌് സംഘടിപ്പിക്കുന്നത‌്. നാടാകെ പങ്കെടുത്തും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ‌് കുടുംബസംഗമങ്ങൾ ആഘോഷമാക്കുന്നത‌്. എൽഡിഎഫ‌് മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തോടനുബന്ധിച്ചുമാണ‌് കുടുംബസംഗമം.  
വടക്കഞ്ചേരിയിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. കെ രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലൻ, കെ ജയപ്രകാശൻ, പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ചാലിശേരി പി പി ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദ് കുട്ടി അധ്യക്ഷനായി.
സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സിഎംപി തൃത്താല ഏരിയ കമ്മിറ്റിയംഗം കെ ആർ പ്രദീപിനെ ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ പി ആർ കുഞ്ഞുണ്ണി, ടി എം കുഞ്ഞുക്കുട്ടൻ, കെ ആർ വിജയമ്മ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top