14 December Saturday
മാലിന്യം തള്ളാൻ മാർഗമില്ല

കുപ്പത്തൊട്ടി സ്ഥാപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

പട്ടാമ്പി നഗരസഭയ്‌ക്കെതിരെ കുപ്പത്തൊട്ടി സ്ഥാപിച്ച്‌ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം

 
പട്ടാമ്പി  ഡിവൈഎഫ്ഐയുടെ പ്രതിഷേധം. യുഡി
മാലിന്യം തള്ളാൻ നഗരത്തിൽ കുപ്പത്തൊട്ടി സ്ഥാപിച്ച് എഫ് നേതൃത്വം നൽകുന്ന നഗരസഭ പരിധിയിലാണ്‌ മാലിന്യം ഇടാൻ  സംവിധാനമില്ലാത്തത്‌. രാത്രി വിവിധ സ്ഥാപനങ്ങളിൽനിന്നും
അറവുമാലിന്യങ്ങൾ ഉൾപ്പെടെ റോഡരികിലിടുന്നു. ഇവ നായ്ക്കളും മറ്റും കടിച്ചുകീറി റോഡിൽ ചിതറിക്കിടക്കുകയാണ്‌. ഇതിലൂടെയാണ്‌ രാവിലെ വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലിക്ക് പോകുന്ന സ്ത്രീകൾ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്. 
നഗരത്തിലെ യാത്രാതിരക്ക് കുറയുമ്പോഴാണ് മാലിന്യം ശേഖരിക്കാൻ നഗരസഭയുടെ വാഹനം എത്തുക. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളുണ്ടായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും  നടപടിയുണ്ടായില്ല.
സുരക്ഷിതമായ മാലിന്യ സംസ്കരണ സംവിധാനം തയ്യാറാക്കുന്നതിൽ  നഗരസഭ പരാജയപ്പെട്ടതിനാലാണ് ഡിവൈഎഫ്ഐ "മാലിന്യത്തിന് മറുപടി മാലിന്യം കൊണ്ടല്ല  ക്രിയാത്മകമായ നടപടിയാണ് ആവശ്യം " എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചത്‌. ഡിവൈഎഫ്ഐ പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റിയാണ്‌ പൊതുസ്ഥലത്ത് പ്രതീകാത്മക കുപ്പത്തൊട്ടി സ്ഥാപിച്ചത്.  സിപിഐ എം പട്ടാമ്പി ലോക്കൽ സെക്രട്ടറി കെ പി അജയൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി ആർ രജീഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി  പി വി രതീഷ്, സിപിഐ എം പട്ടാമ്പി ലോക്കൽ കമ്മിറ്റി അംഗം ടി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ശങ്കരമംഗലം മേഖലാ സെക്രട്ടറി എം എസ് ശ്രീജേഷ് സ്വാഗതവും പട്ടാമ്പി മേഖലാ സെക്രട്ടറി ഷെജിൽ ടി അബ്ദുള്ള നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top