12 August Wednesday

കോവിഡ്‌ വാർഡിൽനിന്ന് ഇറങ്ങിയോടിയ സ്ത്രീയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
പാലക്കാട് 
ജില്ലാ ആശുപത്രിയിലെ കോവിഡ്‌ ഐസൊലേഷൻ വാർഡിൽ‌ നിരീക്ഷണത്തിൽ കഴിഞ്ഞ സ്ത്രീ ഇറങ്ങിയോടി. 
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും ഔട്ട് പോസ്റ്റിലെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്‌ പിടികൂടി തിരികെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ്‌ സംഭവം.  മൂന്നു ദിവസത്തോളമായി ഇവിടെ കഴിയുന്ന സ്ത്രീ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുന്നില്ല. സ്രവം പരിശോധനയ്‌ക്കെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം എതിർത്തു. ഞായറാഴ്ച ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും സെക്യൂരിറ്റിയും ആരോഗ്യപ്രവർത്തകരും പിന്തുടർന്നു.  ഇവരെ   108 ആംബുലൻസിലാണ്‌  ആശുപത്രിയിൽ തിരികെയെത്തിച്ചത്‌. തുടർന്ന്  ഇവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി സ്രവം പരിശോധനയ്‌ക്കെടുത്തു. 
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് പെരുമാറ്റത്തിൽ സംശയം തോന്നിയ ഇവരെ പൊലീസാണ്‌ മൂന്ന്‌ ദിവസം മുമ്പ്‌ ആശുപത്രിയിൽ എത്തിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top