15 October Tuesday

891 വീടുകൾക്ക‌് മൂന്നാംഘട്ട ഗഡു കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 പാലക്കാട‌്

പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ പുനർനിർമാണം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിൽ 1547 വീടുകൾ പുനർനിർമിക്കാനാണ‌് സർക്കാർ ഫണ്ട‌് നൽകുന്നത‌്. പൂർണമായി തകർന്ന വീട‌് പുനർനിർമിക്കാൻ സർക്കാർ നാലുലക്ഷംരൂപയാണ‌് നൽകുന്നത‌്. മൂന്നു ഘട്ടങ്ങളിലായി ഇവ ലഭ്യമാക്കും. 
ആദ്യഘട്ടം 95,100രൂപയും തുടർന്നുള്ള രണ്ടുഘട്ടങ്ങളിൽ 1,52,450രൂപ വീതവുമാണ‌് നൽകുന്നത‌്. 
 891 വീടുകൾക്ക‌് മൂന്നാംഗഡു നൽകി. ലിന്റൽ നിർമാണം പൂർത്തിയായവർക്കാണ‌് മൂന്നാംഘട്ട  തുക കൈമാറുക. തറനിർമാണം പൂർത്തിയാകുന്നയുടൻ നൽകുന്ന രണ്ടാംഗഡു 1059 വീടുകൾക്ക‌ും ലഭ്യമാക്കി. 1414 കുടുംബങ്ങൾക്ക‌് ഒന്നാംഘട്ട ഗഡുവും കൈമാറി. വീട‌് ഭാഗികമായി തകർന്ന 6121 കുടുംബങ്ങളാണ‌് നഷ്ടപരിഹാരത്തിന‌് അർഹരായിട്ടുള്ളത‌്. 15 ശതമാനംവരെ നാശനഷ്ടം സംഭവിച്ച  2361, 16 മുതൽ 29 ശതമാനംവരെ തകരാർ സംഭവിച്ചവർ 1517, 30 മുതൽ 59 വരെയുള്ള 1247, 60 മുതൽ 74 ശതമാനം വരെ തകരാർ സംഭവിച്ച 1192 പേർ എന്നിങ്ങനെയാണ‌ുള്ളത‌്.ഇവർക്ക‌് യഥാക്രമം 10,000, 60,000, 1,25,000, 2,50,000 എന്നിങ്ങനെ നഷ്ടപരിഹാരം കൈമാറി. 
പ്രധാന വാർത്തകൾ
 Top