12 August Wednesday

നാടിന്റെ നാശം ആ​ഗ്രഹിക്കുന്നവര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

 

പാലക്കാട്‌
കോവിഡ്‌ മഹാമാരിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി അട്ടിമറിക്കാനുള്ള ബോധപൂർവ ശ്രമങ്ങളുമായി പ്രതിപക്ഷ പാര്‍ടികള്‍. 
രോ​ഗ വ്യാപനം ഉയർത്താൻ മനഃപൂർവം  ഇടപെടലുകൾ നടത്തുന്നതായി പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു.  മാനദണ്ഡം ലംഘിച്ച്‌ ചിലര്‍ നടത്തുന്ന സമരാഭാസങ്ങള്‍ നാടിനെയും ജനങ്ങളെയും മറന്നുകൊണ്ടാണ്. 
സ്വാര്‍ഥരാഷ്ട്രീയത്തിന് കോവിഡ്‌ വിഷയമാക്കുന്ന യുഡിഎഫും ബിജെപിയും നാടിനെ വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം നടത്തുന്ന എല്ലാ അഭ്യര്‍ഥനകളും ലംഘിക്കുമെന്ന് പരസ്യമായി പറയുന്ന ഇക്കൂട്ടര്‍ക്കെതിരെ നാടാകെ ഒന്നിക്കുകയാണ്‌. 
സമൂഹത്തിന്റെ എല്ലാ വിഭാ​ഗങ്ങളില്‍നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 
രോ​ഗം അതിവേ​ഗം വ്യാപിക്കുന്ന തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയെന്ന നിലയില്‍ കൂടുതല്‍ ജാ​​ഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തിലാണ് നാടിനെ കുരുതികൊടുക്കുന്ന വിധം പ്രതിപക്ഷപാര്‍ടികള്‍ അഴിഞ്ഞാടുന്നത്. ഇതിനെതിരെ ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്നവർ  പ്രതികരിക്കുന്നു.
പ്രതിഷേധരീതി മാറണം
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിഷേധങ്ങളുടെ രീതിയും മാറണം. 
സാമൂഹിക അകലം പാലിച്ച്‌ മാസ്ക് ധരിച്ച് സാനിറ്റൈസർ ഉപയോഗിച്ചും അഞ്ചോ ആറോ ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധങ്ങൾ കുഴപ്പമില്ല. എന്നാൽ ഇപ്പോൾ നടന്നുവരുന്ന പ്രതിഷേധങ്ങൾ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നു മാത്രമല്ല വലിയ ആൾക്കൂട്ടസമരങ്ങളെ പോലും മറികടക്കുന്ന പ്രകടനമാണ്‌. ജാഗ്രത പാലിക്കേണ്ടത് നമ്മളാണ്‌. കോവിഡിന്‌ രാഷ്ട്രീയമില്ല. സോഷ്യൽമീഡിയയിലൂടെ പ്രതിഷേധം ശക്തിപ്പെടുത്തണം.
ഡോ. അബ്ദു കല്ലടി, 
ചീഫ് മെഡിക്കൽ ഓഫീസർ, കോട്ടോപ്പാടം 
പ്രാഥമികാരോഗ്യകേന്ദ്രം
പ്രതിരോധത്തെ തകർക്കാൻ മനഃപൂർവ ശ്രമം
സംസ്ഥാനം കോവിഡിനെതിരെ ഉയർത്തുന്ന പ്രതിരോധം തകർക്കാൻ ഒരുപറ്റം ആളുകൾ മനഃപൂർവം ശ്രമിക്കുന്നു. ഇതിൽ ഏറ്റവുമധികം വേദനിക്കുന്നത്‌ രാപ്പകൽ ഭേദമില്ലാതെ കോവിഡ്‌ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരാണ്‌.  
മാസ്ക്‌ പോലും ധരിക്കാതെ ആൾക്കൂട്ടം സംഘടിപ്പിച്ചവർ മനുഷ്യജീവന്‌ വില കൽപ്പിക്കുന്നില്ലെന്ന് വ്യക്തമാണ്‌. ഇത്ര കാലം ലോകരാജ്യങ്ങൾക്ക്‌ പോലും മാതൃകയായ കേരളത്തിന്റെ പ്രവർത്തനം തകർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ഉണ്ടാകുന്നത്.‌ 
എ ജി  സുജ, നേഴ്‌സ്‌, 
ട്രൈബൽ മൊബൈൽ 
മെഡിക്കൽ ക്ലിനിക്ക്‌

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top