15 October Tuesday

മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
ശ്രീകൃഷ്ണപുരം
പൊതുജലാശയങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപത്തിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീകൃഷ്ണപുരം പുഴക്കൽപ്പടി കടവിൽ  പി ഉണ്ണി എം എൽ എ നിർവഹിച്ചു. 
പഞ്ചായത്ത്‌ പ്രസിഡന്റ് സി എൻ ഷാജുശങ്കർ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി അരവിന്ദാക്ഷൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സജി എം രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ ബെന്നി വില്യം,   കെ രാജൻ,  വി വിനോജ്,  ജെ ശ്രീകുമാർ, കെ എ അജീഷ്, സുനിത, സത്യഭാമ എന്നിവർ സംസാരിച്ചു. 
ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് മത്സ്യ ലഭ്യതയും മത്സ്യ ത്തൊ‌ഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതിനായി നല്ലയിനം വളർത്തു മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന  പദ്ധതിയാണിത‌്.  ജില്ലയിലെ അഞ്ച് പുഴ ക്കടവുകളിലാണു പദ്ധതി  നടപ്പാക്കുന്നത്. 
തൃത്താല വി കെ കടവ്, വിളയൂർ പുലാമന്തോൾ തടയണ, പെരുവെമ്പ് പാലത്തുള്ളി കടവ്, പെരുമാട്ടി കമ്പാലത്തറ ഏരി എന്നിവയാണ് മറ്റുള്ളവ.
പ്രധാന വാർത്തകൾ
 Top