22 June Tuesday

ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ ശതമാനത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
പാലക്കാട്‌
ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ മുപ്പതിലേക്ക്‌ കുതിക്കുമ്പോൾ വേണ്ടത്‌ അതീവ ജാഗ്രത. ജില്ലയിലെ ഏഴ്‌ നഗരസഭകളും 69 പഞ്ചായത്തുകളും കണ്ടെയ്‌ൻമെന്റ്‌ സോണിലാണ്‌. 
ഏപ്രിലിൽ കോവിഡ്‌ ബാധിതർ വർധിച്ചപ്പോൾ മുതൽ പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്‌. ഏപ്രിൽ 18ന്‌ രണ്ടായിരം കടന്ന്‌ 22ന്‌ പോസിറ്റിവിറ്റി 18.3 ശതമാനത്തിലെത്തി. 25ന്‌ 25 ശതമാനം കടന്ന്‌ മെയ്‌ നാലിന്‌ 30ൽ എത്തി.
മാർച്ച്‌, ഫെബ്രുവരി മാസങ്ങളിൽ ദിവസം രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലായിരുന്നൂ പരിശോധന. ഏപ്രിലിൽ മിക്ക ദിവസങ്ങളിലും 7000ന്‌ മുകളിലായി. 
മേയിൽ ദിവസ പരിശോധന പതിനായിരത്തിലേക്ക്‌ എത്തിയതോടെ രോഗികളുടെ എണ്ണവും ഉയർന്നു. ഈ മാസം ഒന്നിന്‌ 10,906 പേരിൽ പരിശോധന നടത്തിയപ്പോൾ 2499 പേർ കോവിഡ്‌ പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്‌ 22.91 ശതമാനം. നാലിന്‌ പോസിറ്റിവിറ്റി നിരക്ക്‌ 30.45ൽ എത്തി. 3111 ആയിരുന്നു രോഗികളുടെ എണ്ണം.10,214 പേരാണ്‌ ഈ ദിവസം കോവിഡ്‌ പരിശോധന നടത്തിയത്‌. 
എട്ടിന്‌ വീണ്ടും പോസിറ്റിവിറ്റി 30.55 ശതമാനത്തിലെത്തി. അന്നാണ്‌ ജില്ലയിൽ ഒരു ദിവസം കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. 3216 പേർ കോവിഡ്‌ പോസിറ്റീവായി. 
പരിശോധനയുടെ എണ്ണം 10,524. ഒമ്പതിന്‌ പോസിറ്റിവിറ്റി 29.29 ആയിരുന്നു. പത്തിന്‌ വീണ്ടും കുതിച്ച്‌ 30.54ൽ എത്തി. 11ന്‌ രോഗബാധിതർ 2959 ആയപ്പോൾ പോസിറ്റിവിറ്റി നിരക്ക്‌ 29.4 ശതമാനമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top