13 June Sunday

കോവിഡ് കൺട്രോൾ റൂം 24 മണിക്കൂറും

സ്വന്തം ലേഖകൻUpdated: Wednesday May 12, 2021
പാലക്കാട്
‘ഹലോ.. കൺട്രോൾ റൂം, നിങ്ങളെ എങ്ങനെയാണ് സഹായിക്കേണ്ടത്.’ പേരുവിവരങ്ങൾ ശേഖരിച്ച് ആവശ്യമനുസരിച്ച് വേണ്ട സഹായങ്ങളൊരുക്കുകയാണ് ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ജില്ലാ കോവിഡ് കൺട്രോൾ റൂം. 24 മണിക്കൂറും സേവനം ലഭ്യമാണ്.
 കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുക, തരംതിരിക്കുക, വിവരങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കുക. ഡോക്ടറുടെ സേവനം ലഭ്യമാക്കുക. 
ആംബുലൻസ് സൗകര്യം ഒരുക്കുക തുടങ്ങി ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതയും  കൺട്രോൾ റൂമിൽ നിന്നറിയും. ഓക്സിജൻ വാർ റൂമും ഈ കൺട്രോൾ റൂമിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. 35ലേറെ ജീവനക്കാർ ഇവിടെയുണ്ട്‌. ലക്ഷണമില്ലാത്ത രോഗികൾ, വീടുകളിൽ ചികിത്സ വേണ്ടവർ, ആശുപത്രി ആവശ്യമുള്ളവർ എന്നിവ ലഭിക്കുന്ന വിവരങ്ങളിലൂടെ ശേഖരിക്കും. 
ആംബുലൻസ് വേണ്ടവർക്ക് ഏർപ്പാടാക്കി കൊടുത്തശേഷം ആവശ്യക്കാരോട് തിരികെ വിളിച്ചന്വേഷിക്കുകയും ചെയ്യും. കൺട്രോൾറൂമിൽ ഹോസ്പിറ്റൽ ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനായി ഡോക്ടറുടെ സേവനമുണ്ട്. ഗൂഗിൾ ഷീറ്റിൽ വിവരങ്ങൾ നൽകി സൂക്ഷിക്കും. 
ഓരോദിവസത്തെയും വിവരങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിന് കൈമാറുന്നു. ഡോ. മേരി ജ്യോതിയാണ് നോഡൽ ഓഫീസർ. കൺട്രോൾറൂം നമ്പർ: 0491–-2510574, 575, 576, 577, 578, 579, 580, 581, 582, 583. 8898902376, 04912510600, 603, 604, 605 എന്നിവയാണ് ഓക്സിജൻ വാർ റൂം നമ്പർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top