21 February Thursday

15 പേർ മുസ്ലിംലീഗ‌് വിട്ട‌് ചെങ്കൊടിത്തണലിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

പാലക്കാട്‌ നഗരസഭ രണ്ടാം വാർഡ്‌ ഉപതെരഞ്ഞെടുപ്പ്‌ എൽഡിഎഫ്‌ റാലി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്
എസ്ടിയു സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ഷാനവാസിന്റെ നേതൃത്വത്തിൽ എസ‌്ടിയു യൂണിറ്റ് മുൻ സെക്രട്ടറി  ഉൾപ്പെടെ 15 മുസ്ലിം ലീഗ് പ്രവർത്തകർ ചെങ്കൊടിത്തണലിലേക്ക്. നേരിന്റെ പാതയിലേക്ക‌് കടന്നുവന്നവരെ എൽഡിഎഫ് ഉപതെരഞ്ഞെടുപ്പ‌് റാലിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ചുവപ്പുഹാരമണിയിച്ച് സ്വീകരിച്ചു. 
ഒലവക്കോട് പുതിയ പാലത്ത് നഗരസഭാ കൽപ്പാത്തി വാർഡിലെ എൽഡിഎഫ‌് ഉപതെരഞ്ഞെടുപ്പ് റാലി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി സുരേഷ് അധ്യക്ഷനായി. 
സിപിഐ എം ഏരിയ സെക്രട്ടറി കെ വിജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം നാരായണൻ, ടി കെ നൗഷാദ്, എം ടി ജയപ്രകാശ്, അബ്ദുൾ സുക്കൂർ, ആർ ഉദയകുമാർ, സ്ഥാനാർഥി പി സത്യഭാമ എന്നിവർ സംസാരിച്ചു. എൻ മോഹനൻ സ്വാഗതം പറഞ്ഞു. 
കോൺഗ്രസ‌്  കൗൺസിലർ ശരവണൻ രാജിവച്ച ഒഴിവിലേക്ക് 14നാണ‌് തെരഞ്ഞെടുപ്പ്. ശരവണൻ പണം വാങ്ങി ബിജെപി പാളയത്തിലേക്ക് കാലുമാറിയത് ജനങ്ങൾക്കിടയിൽ യുഡിഎഫിനും ബിജെപിക്കുമുള്ള സ്വാധീനമില്ലാതാക്കി. ഇരുമുന്നണികൾക്കും പ്രചാരണരംഗത്ത് മുഖം നഷ്ടപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടർമാർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രധാന വാർത്തകൾ
 Top