25 June Tuesday

പൊതുവിദ്യാലയ പുരോഗതിക്ക് കൂടുതല്‍ പണം അനുവദിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

 

ശ്രീകൃഷ്ണപുരം
പൊതുവിദ്യാലയങ്ങളുടെ പുരോഗതിക്കും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമായി സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. 
കുലുക്കിലിയാട് എസ‌്‌വിഎയുപി സ്കൂൾ സപ്തതി ആഘോഷവും കെട്ടിടനിർമാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വിദ്യാഭ്യാസ പരിഷ്കരണം നടത്തുന്നതിലൂടെ പൊതുവിദ്യാലയങ്ങളിലെ പഠനരീതി ആധുനികവൽക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി  പറഞ്ഞു. 
കാരുണ്യ സഹായനിധി വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. പി കെ ശശി എംഎൽഎ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ എം മോഹനൻ, പി മോഹനൻ, രഹ്‌ന സുരേഷ്, പി എ തങ്ങൾ, ഷംസിയ ഉമ്മർ, ഷീജ, ടി ഉണ്ണിക്കൃഷ്ണൻ, പി സി കുഞ്ഞിരാമൻ, പിടിഎ പ്രസിഡന്റ‌് എം ടി സുരേഷ്, സി പി മുഹമ്മദ് മുസ്ല്യാർ, എഇഒ പ്രകാശ് നാരായണൻ, പി ടി അങ്കപ്പൻ, പങ്കജവല്ലി എന്നിയവർ സംസാരിച്ചു. കലാപരിപാടികൾ നാടൻപാട്ട് കലാകാരി അശ്വതി ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top