26 May Sunday

തത്തമംഗലം ഹൈജീൻ ഫിറ്റ‌്നസ‌് പഞ്ചഗുസ‌്തി ചാമ്പ്യൻന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
പാലക്കാട‌്
ജില്ലാ ആം റസ‌്‌ലിങ‌് അസോസിയേഷൻ നേതൃത്വത്തിൽ ചിറ്റൂരിൽ നടന്ന പഞ്ചഗുസ‌്തി മത്സരം മന്ത്രി കെ കൃഷ‌്ണൻകുട്ടി ഉദ‌്ഘാടനം ചെയ‌്തു. ജൂനിയർ, സീനിയർ, മാസ‌്റ്റേഴ‌്സ‌്, പുരുഷ–- വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ‌് വി ഹരിദാസ‌് അധ്യക്ഷനായി. എ ജബാറലി, ചിറ്റൂർ നഗരസഭാ ചെയർമാൻ കെ സി പ്രീത‌്, എം മുഹമ്മദ‌് റാഫി, എ ഷാഹുൽ, ആശിഷ‌്, ഷഹീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. വി മുരുകദാസ‌് സ്വാഗതവും പ്രസാദ‌് നന്ദിയും പറഞ്ഞു. വൈകിട്ട‌് നടന്ന സമാപനച്ചടങ്ങിൽ ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് കെ പ്രേംകുമാർ സമ്മാനം വിതരണം ചെയ‌്തു. 
സീനിയർ വിഭാഗത്തിൽ ഹൈജീൻ ഫിറ്റ‌്നസ‌് തത്തമംഗലം ചാമ്പ്യന്മാരായി. സൂപ്പർ ജിം കൂറ്റനാ‌ട‌്, പവർജിം കരിങ്കല്ലത്താണി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഹൈജീൻ ഫിറ്റ‌്നസ‌് തന്നെയാണ‌് ചാമ്പ്യൻ. കൽക്കി നാച്വറൽ ക്ലബ‌് കൊഴിഞ്ഞാമ്പാറ, സൂപ്പർ ജിം കൂറ്റനാട‌് എന്നിവരാണ‌് രണ്ടും മൂന്നും സ്ഥാനക്കാർ. ജൂനിയർ വനിതാ വിഭാഗത്തിൽ മോഡൽ എച്ച‌്എസ‌്എസ‌് പേഴുങ്കര ഒന്നാം സ്ഥാനം നേടി. ഹൈജീൻ ഫിറ്റ‌്നസ‌്, യങ‌് ഇന്ത്യ കൂറ്റനാട‌് എന്നിവ രണ്ടും മൂന്നും സ്ഥാനവും നേടി. സീനിയർ വനിതാ വിഭാഗത്തിൽ ഹൈജീൻ ഫിറ്റ‌്നസ‌് ചാമ്പ്യൻന്മാരായി. കൂറ്റനാട‌് അഗസ‌്ത്യ സ‌്പോർട‌്സ‌് അക്കാദമി, സൂപ്പർ ജിം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ‌് ചാമ്പ്യനായി കൂറ്റനാട‌് അഗസ‌്ത്യ സ‌്പോർട‌്സ‌് അക്കാദമിയിലെ റാഷിഫ‌് ഷാജഹാൻ തെരഞ്ഞെടുക്കപ്പെട്ടു. സീനിയർ വിഭാഗത്തിൽ തത്തമംഗലം ഹൈജീൻ ഫിറ്റ‌്നസിലെ അർഡ്ഡുൻ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top