23 January Wednesday
ദേശീയ നിലവാരത്തിലാക്കും

ശബരി ആശ്രമത്തിന‌് 5 കോടി നൽകും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
പാലക്കാ‌ട‌്
അകത്തേത്തറ ശബരി ആശ്രമം ദേശീയനിലവാരത്തിലുള്ള ഗാന്ധി സ‌്മാരകമാക്കാൻ സാംസ‌്കാരിക വകുപ്പ‌്  അഞ്ച‌് കോടി രൂപ നൽകുമെന്ന‌് മന്ത്രി എ കെ ബാലൻ.  
 ഗാന്ധിജിയുടെ 70–-ാം  രകതസാക്ഷി വാർഷികത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തിൽ നടന്ന ‘രക്തസാക്ഷ്യം’ ഗാന്ധി സ‌്മൃതി ഉദ‌്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ആദ്യപടിയായി രണ്ടരക്കോടി രൂപ സർക്കാർ അനുവദിച്ചു. ഗാന്ധിജിയെ സ‌്നേഹിക്കുന്നവർക്ക‌് വന്നെത്താനാകുന്ന തീർഥാടനകേന്ദ്രമാക്കി ആശ്രമം മാറ്റണം. രാജ്യത്ത‌് ഗാന്ധിജി സന്ദർശിച്ച മറ്റേതൊരു സ്‌ഥലത്തേക്കാളും പ്രാധാന്യം ശബരി ആശ്രമത്തിനുണ്ട‌്. ആശ്രമത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലുള്ള പ്രവർത്തനം നടത്താനാണ‌് ശ്രമം. സനാതനഹിന്ദു ആയിരിക്കുമ്പോഴും വിശ്വമാനവികത എന്ന ആശയമാണ‌് ഗാന്ധിജി ഉയർത്തിയത‌്. സത്യത്തിനും സമത്വത്തിനുമായി സഹനസമരത്തിന്റെ പാതയാണ‌് അദ്ദേഹം സ്വീകരിച്ചത‌്. 
 ബഹുസ്വരതയിലൂന്നിയ ദേശീയതയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. ഗാന്ധിജി, ശ്രീനാരായണഗുരു, അയ്യങ്കാളി ‌എന്നിവരുടെ ദീപ‌്തസ‌്മരണകൾ തലമുറകൾക്കാണ‌് വഴിവിളക്കായത‌്. അവ ഊതിക്കെടുത്താനാണ‌് ഇന്ന‌് ഹിംസയുടെ ശക‌്തികൾ ശ്രമിക്കുന്നത‌്.   ഗാന്ധിമാർഗത്തിലൂടെ  നാം അത‌്ചെറുക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top