23 January Wednesday

‘രക്തസാക്ഷ്യ'ത്തിൽ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
പാലക്കാട‌്
ഗാന്ധിജിയുടെ 150ാം ജന്മവാർഷികം–-70ാം രക്തസാക്ഷി വാർഷികത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തിൽ നടക്കുന്ന "രക്തസാക്ഷ്യം' പരിപാടിയിൽ വെള്ളിയാഴ‌്ച വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
 രാവിലെ 10ന് "മഹാത്മാഗാന്ധി നീതി നിഷേധത്തിനെതിരെ ഉള്ള പ്രതിരോധങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം നോവലിസ‌്റ്റ‌് സി രാധാകൃഷ്ണൻ നിർവഹിക്കും.
പകൽ 11.30ന് ‘ലിംഗനീതി നിഷേധത്തിനെതിരെ ഗാന്ധിജി' വിഷയത്തിൽ സിസ്റ്റർ ജെസ്മിയും 2.30ന് "സാമൂഹികനീതി സിദ്ധാന്തവും ഗാന്ധിജിയും' എന്ന വിഷയത്തിൽ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരും സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് അനുസ്മരണ സമ്മേളനം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
 മുതിർന്ന സ്വാതന്ത്ര്യസമരസേനാനി കർത്താട്ട് ബാലചന്ദ്രൻ, ടി ആർ കൃഷ്ണസ്വാമിയുടെ കുടുംബാംഗങ്ങൾ എന്നിവരെ ആദരിക്കും. ഗാന്ധിയൻ സ്റ്റഡീസ് ഇന്ത്യൻ കൗൺസിൽ ചെയർമാൻ ഡോ. രാധാകൃഷ്ണൻ ഗാന്ധിജി അനുസ്മരണം നടത്തും.
 ഹരിജൻസേവക് സമാജ് കേരള ഘടകം ചെയർമാൻ ഗോപാലകൃഷ്ണൻനായർ ടി ആർ കൃഷ്ണസ്വാമി അനുസ്മരണം നടത്തും.തുടർന്ന് ഏഴിന് സ്വരലയ അവതരിപ്പിക്കുന്ന സ്മരണാഞ്ജലി അരങ്ങേറും.
പ്രധാന വാർത്തകൾ
 Top