13 December Friday
അകത്തേത്തറ റെയിൽവേ മേൽപ്പാലം

സ്ഥലമെടുപ്പ്‌ പൂർത്തിയായി വില 60 ദിവസത്തിനകം

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2019
 
പാലക്കാട്‌
അകത്തേത്തറ നടക്കാവ്‌ റെയിൽവേ മേൽപ്പാലത്തിനുള്ള സ്ഥലമെടുപ്പ്‌ പൂർത്തിയായി. ഉടൻതന്നെ ഗസ്‌റ്റ്‌ വിജ്ഞാപനമുണ്ടാകും. 60 ദിവസത്തിനകം സ്ഥലവില നിർണയിച്ച്‌ ഉടമകൾക്ക്‌ നൽകും.അസാധാരണ ഗസറ്റ്‌ വിജ്ഞാപനത്തിനുള്ള നോട്ടീസ്‌ വെള്ളിയാഴ്‌ച കലക്ടറേറ്റിൽനിന്ന്‌ ലാൻഡ്‌ റവന്യൂ കമീഷണറേറ്റിലേക്ക്‌ അയച്ചു. അസാധാരണ ഗസറ്റ്‌ വിജ്ഞാപനമായതിനാൽ ഒരാഴ്‌ചക്കകം പ്രസിദ്ധീകരിക്കും. തുടർന്ന്‌ 60 ദിവസത്തിനകം ഭൂവുടമകൾക്ക്‌ തുക ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ വരും. ഭൂമിവില കൂട്ടണമെന്ന വി എസ്‌ അച്യുതാനന്ദന്റെ കത്ത്‌ സർക്കാരിന്റെ പരിഗണനയിലാണ്‌. 
മേൽപ്പാലത്തിന്‌ ആവശ്യമായ 1.07 ഏക്കർ ഭൂമി 34പേരിൽനിന്നാണ് എടുക്കേണ്ടത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ എല്ലാവരും ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായി. ഇതിൽ പത്തുപേർ ഭൂമി വിട്ടുകൊടുത്ത്‌ വിലയും വാങ്ങി. ബാക്കിയുള്ളവർകൂടി സന്നദ്ധരായി എത്തിയപ്പോഴാണ് ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്‌. അതോടെ തർക്കം കോടതിയിലുമെത്തി. അടുത്ത ദിവസം ഗേറ്റിൽ കുടുങ്ങി ഒരാൾ മരിക്കാനിടയായതോടെ വിഷയം സർക്കാരിനെതിരെ തിരിക്കാൻ ചില രാഷ്‌ട്രീയപാർടികൾ രംഗത്തെത്തി. 
മേൽപ്പാലം നിർമിക്കേണ്ടത്‌ റെയിൽവേയാണ്‌. എന്നാൽ ജനങ്ങളുടെ ദീർഘകാല ആവശ്യം യാഥാർഥ്യമാക്കാൻ എൽഡിഎഫ്‌ സർക്കാർ ആദ്യബജറ്റിൽത്തന്നെ 38കോടി രൂപ നീക്കിവച്ചു.
 റെയിൽവേക്കും 25ലക്ഷംരൂപ കെട്ടിവച്ചു. മേൽപ്പാലം യാഥാർഥ്യമായാൽ അത്‌ സർക്കാരിന്റെ നേട്ടമാകുമെന്ന്‌ കരുതുന്ന ചിലരാണ്‌ സമരവുമായി രംഗത്തുവരുന്നത്‌.
 
പ്രധാന വാർത്തകൾ
 Top