13 June Sunday

ഇന്ന് 
101 കേന്ദ്രങ്ങളില്‍ 
വാക്സിന്‍ നൽകും

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

 

പാലക്കാട് 
ജില്ലയിൽ തിങ്കളാഴ്ച 101 കേന്ദ്രങ്ങളിൽ വാക്സിൻ നൽകും. രണ്ട് കേന്ദ്രങ്ങളിൽ കോവാക്സിനും മറ്റിടങ്ങളിൽ കോവിഷീൽഡുമാണ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടാം ഡോസുകാർക്കാണ് വാക്സിൻ നൽകുക. മറ്റുള്ളവർക്ക് തിങ്കളാഴ്ച വാക്സിൻ ലഭിക്കില്ല.  
കൂടുതൽ വാക്സിൻ എത്തിയില്ലെങ്കിൽ തിങ്കളാഴ്ചയോടെ വാക്സിൻ തീരും. അടുത്ത ആഴ്ച കൂടുതൽ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡ‍ൗണിന്റെ പശ്ചാത്തലത്തിൽ വാക്സിൻ എടുക്കാൻ പോകുന്നവർ രജിസ്റ്റർ ചെയ്ത രേഖ കൈയിൽ കരുതണം.
വാക്സിൻ ചലഞ്ച്‌
ബാലസംഘം  
ഒരു ലക്ഷം നൽകി
പാലക്കാട്‌ 
ജില്ലയിലെ ബാലസംഘം കൂട്ടുകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തിലധികം രൂപ സംഭാവന ചെയ്തു. ശേഖരിച്ചുവച്ച കൈനീട്ടം, സ്കോളർഷിപ്പ്, സമ്പാദ്യങ്ങൾ തുടങ്ങിയവയാണ് വിവിധ യൂണിറ്റിലെ കൂട്ടുകാർ കൈമാറിയത്. 
വാക്സിൻ ചഞ്ചിൽ പങ്കാളികളായ മുഴുവൻ കൂട്ടുകാരേയും  ബാലസംഘം  ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. വരും ദിവസങ്ങളിലും   പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top