10 August Monday
മോക്‌ഡ്രില്ലിൽ അമ്പരന്ന്‌ നാട്ടുകാർ

കളിയല്ല, ഈ ‘തീക്കളി'

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

ടൗൺ റെയിൽവേ സ്റ്റേഷനിൽ നടന്ന മോക്ക്ഡ്രിൽ ഫോട്ടോ : സുമേഷ്‌ കോടിയത്ത്‌

പാലക്കാട്‌
അപ്രതീക്ഷിതമായി നിലവിളിയും ബഹളവും. അന്തരീക്ഷത്തെ ഇരുട്ടിലാക്കി ഉയർന്ന പുക. പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുന്നവർ... ബുധനാഴ്‌ച രാവിലെ പാലക്കാട്‌ ടൗൺ റെയിൽവേ സ്‌റ്റേഷനിലെ കാഴ്‌ച കണ്ട്‌ ജനം ഒരു നിമിഷം ഭയന്നു. രക്ഷാപ്രവർത്തനത്തിന്‌ തയ്യാറായെത്തിയവർ കണ്ടത്‌ ഇങ്ങനെ: 
റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽനിന്ന്‌‌ പുക ഉയരുന്നു‌. രണ്ടുപേർ ട്രെയിനിൽ‌. പൊലീസും ആർപിഎഫും ഓടിയെത്തുന്നു. അഗ്നിരക്ഷാ സേനയും പിന്നാലെയെത്തി. അഗ്നിരക്ഷാ സേനാംഗങ്ങളിൽ രണ്ടുപേർ ഓക്‌സിജൻ സിലണ്ടറിട്ട്‌ ട്രെയിനിനകത്തേക്ക്‌. കുടുങ്ങിയവരെ രക്ഷിച്ചു. 
ബോധമില്ലാത്ത ഒരാൾക്ക്‌ പ്രഥമശുശ്രൂഷ നൽകി. രണ്ടാമത്തെയാളെ സ്‌ട്രക്‌ചറിൽ എടുത്തു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഇത്തരം അപകടമുണ്ടായാൽ നേരിടുന്നത്‌ സംബ്ന്ധിച്ച മോക്ക്‌ഡ്രില്ലാണ്‌ പാലക്കാട്‌ ടൗൺ റെയിൽവേ സ്‌റ്റേഷനിൽ നടന്നതെന്ന്‌ മനസ്സിലാക്കിയിട്ടും നാട്ടുകാരുടെ അമ്പരമ്പ്‌ മാറിയില്ല‌. 
ഫയർ ആൻഡ്‌ റെസ്‌ക്യു, പൊലീസ്‌, റെയിൽവേ, ആരോഗ്യവകുപ്പ്‌ എന്നിവയുടെ നേതൃത്വത്തിലാണ്‌ മോക്ക്‌ഡ്രിൽ സംഘടിപ്പിച്ചത്‌. 
ഫയർ ആൻഡ്‌ റെസ്‌ക്യൂ ജില്ലാ ഓഫീസർ അരുൺ ഭാസ്‌കർ, സ്‌റ്റേഷൻ ഓഫീസർ ഹിദേഷ്‌, അസിസ്‌റ്റന്റ്‌ ഓഫീസർ രാകേഷ്‌,  നോർത്ത്‌ പൊലീസ്‌ സിഐ സുജിത്‌കുമാർ, എസ്‌ഐ സുധീഷ്‌കുമാർ, റെയിൽവേ സേഫ്‌ടി ഓഫീസർ ടി മുരളീധരൻ, പുതുപ്പരിയാരം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാമദാസ്‌, ആർപിഎഫ്‌ അസി.‌ കമാൻഡന്റ്‌ ജഗന്നാഥ്‌ റോയ്‌, ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഇൻസ്‌പെക്ടർ സി ഗിരീഷ്‌കുമാർ, ആർപിഎഫ്‌ ഇൻസ്‌പെക്ടർ ടി വിനോദ്‌ എന്നിവർ മോക്ക്‌ഡ്രില്ലിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top