18 June Friday
കോവിഡ്‌ വ്യാപനം ശക്തം

ചികിത്സാകേന്ദ്രം കൂട്ടുന്നു

ശരത്‌ കൽപ്പാത്തിUpdated: Sunday May 9, 2021
പാലക്കാട് 
കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പും ജില്ല ഭരണകേന്ദ്രവും.  ജില്ലാ ആശുപത്രിയിലെ സാധാരണ ഒപി മെഡിക്കൽ കോളേജിലേക്ക് മാറ്റി കോവിഡിന്  കൂടുതൽ സൗകര്യം ഒരുക്കി.  
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ നിറയുന്നുണ്ട്. ഐസിയു, വെന്റിലേറ്റർ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലാണ് വർധന. കോവിഡ്‌ ബാധിതർ ഏറ്റവുമധികം ജില്ലാ ആശുപത്രിയിലാണ്‌.  സ്വകാര്യ ആശുപത്രികളും പിറകിലല്ല.
വെന്റിലേറ്റർ, ഐസിയു ആവശ്യമില്ലാത്ത 113 രോഗികളാണ് ജില്ലാ ആശുപത്രിയിലുള്ളത്.  
ഐസിയുവിലാണ് കൂടുതൽ പേർ. 152 എന്നതിൽ 142ലും രോഗികളുണ്ട്. നോൺ ഇന്റെൻസീവ് വെന്റിലേറ്ററിൽ 21ൽ 12 എണ്ണത്തിലും ഇന്റെൻസീവ് വെന്റിലേറ്ററിൽ 37ൽ 25ലും രോഗികളുണ്ട്. 
സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ച വെന്റിലേറ്ററുകളിൽ 74ൽ 63ലും രോഗികളുണ്ട്. 129 ഐസിയു കിടക്കകളിൽ 118ലും രോഗികളുണ്ട്.  മാങ്ങോട് മെഡിക്കൽ കോളേജിൽ ഓക്സിജൻ ആവശ്യമുള്ള 45 പേരാണ് ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കിടെ 17,744 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരുദിവസം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം മൂവായിരം കടന്നത് ഈ മാസം നാലിനാണ്. 
സമ്പർക്കത്തിലൂടെ 8,535 പേർക്കും 9,652 പേർക്ക് ഉറവിടം വ്യക്തമല്ലാതെയുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചു. 10,310 പേരാണ് രോഗമുക്തരായത്. 
സർക്കാർ ചികിത്സ 
കേന്ദ്രങ്ങൾ 
ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കൽ കോളേജ്, വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രികൾ എന്നിവയാണ് സർക്കാർ മേഖലയിലുള്ള കോവിഡ് ആശുപത്രികൾ. 
കിൻഫ്ര, വിക്ടോറിയ കോളേജ് ഹോസ്റ്റൽ, മാങ്ങോട് എന്നിവിടങ്ങളാണ് സിഎഫ്എൽടിസി/ സിഎസ്എൽടിസികളായി പ്രവർത്തിക്കുന്നത്. കരിമ്പ, ശ്രീകൃഷ്ണപുരം, അഗളി, ചിറ്റൂർ ബോയ്സ് ഹോസ്റ്റൽ, ആലത്തൂർ, മണ്ണാർക്കാട്, ചെർപ്പുളശേരി, പുതുപ്പരിയാരം, ഷൊർണൂർ, പട്ടാമ്പി എംഇഎസ് കോളേജ് എന്നിവിടങ്ങളിൽ ഡൊമിസിലറി കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 
സ്വകാര്യ 
ചികിത്സാകേന്ദ്രങ്ങൾ
അത്താണി ഹോസ്പിറ്റൽ, അവൈറ്റിസ് നെന്മാറ, ക്രെസെന്റ് ഹോസ്പിറ്റൽ, ലക്ഷ്മി ഹോസ്പിറ്റൽ, പട്ടാമ്പി നിള, പാലാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജീവ് ഗാന്ധി സഹകരണ ആശുപത്രി, സേവന ഹോസ്പിറ്റൽ, തങ്കം ഹോസ്പിറ്റൽ, വള്ളുവനാട്, വെൽകെയർ, കരുണാമെഡിക്കൽ കോളേജ്, പിംസ് വാളയാർ, മദർകെയർ ഹെൽത്ത്‌ സെന്റർ, മോഡേൺ ഹോസ്പിറ്റൽ, റെയിൽവേ ഹോസ്പിറ്റൽ.
 
കൺട്രോൾ റൂമിൽ ബന്ധപ്പെടണം
ഡിപിഎംഎസ്‌യുവിന് (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റ്) കീഴിലുള്ള കൺട്രോൾ റൂം വഴിയാണ് കിടക്കകൾ, ആംബുലൻസ്, ഓക്സിജൻ ലഭ്യത എന്നിവ അറിയാനാവുക. 0491–-2510574, 575, 576, 577, 578, 579, 580, 581, 582, 583 എന്നിവയാണ് ബന്ധപ്പെടേണ്ട നമ്പറുകൾ. 24 മണിക്കൂറും കൺട്രോൾ റൂമിന്റെ സേവനം ലഭ്യമാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top