26 March Sunday
ബെമൽ വിൽപ്പന

കേന്ദ്രസർക്കാരിന് താക്കീതായി സിഐടിയു ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെയും കേന്ദ്ര ബജറ്റിനെതിരെയും സിഐടിയു സംഘടിപ്പിച്ച ധർണ പുതുശേരിയിൽ സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാട്‌ 
ബിഇഎംഎൽ സ്വകാര്യവൽക്കരണത്തിനെതിരെയും കേന്ദ്ര ബജറ്റിനെതിരെയും സിഐടിയു ജില്ലയിലെ ഡിവിഷൻ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ധർണയിൽ പ്രതിഷേധമിരമ്പി. പുതുശേരി ഡിവിഷൻ ധർണ സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. മണ്ണാർക്കാട് ഡിവിഷൻ ധർണ  ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ എം കൃഷ്ണകുമാർ അധ്യക്ഷനായി.  ചിറ്റൂർ ഡിവിഷൻ കമ്മിറ്റി അണിക്കോട് സംഘടിപ്പിച്ച സായാഹ്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സിഐടിയു ചിറ്റൂർ ഡിവിഷൻ പ്രസിഡന്റ് എ കൃഷ്ണകുമാർ അധ്യക്ഷനായി. 
ഒറ്റപ്പാലം ഡിവിഷൻ കുളപ്പുള്ളിയിൽ നടത്തിയ ധർണ   ജില്ലാ വൈസ് പ്രസിഡന്റ് എം എസ് സ്കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ ജി പിള്ള അധ്യക്ഷനായി. പാലക്കാട് ഡിവിഷൻ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി ജി രാംദാസ് അധ്യക്ഷനായി. കുഴൽമന്ദം ഡിവിഷൻ തേങ്കുറുശി കയറംകുളത്ത് നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം ടി എം ജമീല ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി കെ ദേവദാസ് അധ്യക്ഷനായി. 
വടക്കഞ്ചേരി ഡിവിഷൻ മന്ദമൈതാനിയിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരൻ അധ്യക്ഷനായി. പട്ടാമ്പിയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എ ഗോകുൽദാസ് ഉദ്‌ഘാടനം ചെയ്തു. ടി ഷാജി അധ്യക്ഷനായി. ആലത്തൂരിൽ ജില്ലാ ട്രഷറർ ടി കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. സി രവീന്ദ്രൻ അധ്യക്ഷനായി. ശ്രീകൃഷ്ണപുരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി  പി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി. ചെർപ്പുളശേരിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി എം ശശി ഉദ്‌ഘാടനം ചെയ്തു. കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കൊല്ലങ്കോട് ധർണ സംസ്ഥാന കമ്മിറ്റി അംഗം വി സരള ഉദ്ഘാടനം ചെയ്തു. പി ദേവദാസ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top