പാലക്കാട്
അവതരണ മികവുകൊണ്ടും രംഗഭാഷകൊണ്ടും ശ്രദ്ധേയമായി കുഴിയാനപ്പറവകൾ നാടകം. ആവാസ വ്യവസ്ഥ പ്രമേയമാക്കി രണ്ട് കഥാപാത്രങ്ങളുള്ള 45 മിനിറ്റ് ദൈർഘ്യമുള്ള നാടകം പാലക്കാട് മോയൻ എൽപി സ്കൂൾ മൈതാനത്താണ് അരങ്ങേറിയത്. പാലക്കാട് നാടകക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലൈംലൈറ്റ്സ് തിയറ്റേഴ്സായിരുന്നു അവതരണം.
രവി തൈക്കാട് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ അതിഥി പ്രേംസുന്ദർ, സുനിൽ തിരുനെല്ലായി എന്നിവരാണ് അഭിനയിച്ചത്. നാടകാന്ത്യംവരെ കഥാപാത്രങ്ങൾ പിന്നിലേക്ക് നടന്ന് അഭിനയിച്ചത് പ്രത്യേകതയയായി.
ബിന്ദു ഇരുളം രചിച്ച അഞ്ച് ഗോത്രകവിതകളും ശ്രദ്ധേയമായി. ജിജ ജ്യോതിചന്ദ്രനാണ് സംഗീതം.
ജനാർദനൻ പുതുശേരി, ജിജ ജ്യോതിചന്ദ്രൻ, ജിതിൻ ദാസ് എന്നിവരാണ് ആലാപനം. സഹസംവിധാനവും ശബ്ദലേഖനവും പ്രേംസുന്ദർ നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..