പാലക്കാട്
തകർച്ചയിലേക്ക് നീങ്ങുന്ന അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങി സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും പണമിടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി. കഴിഞ്ഞ ദിവസം മൂന്ന് ബ്ലോക്കുകളിൽ പ്രതിഷേധം നടന്നു. ബാക്കി 13 ബ്ലോക്കുകളിൽ ചൊവ്വാഴ്‌ചയും പ്രതിഷേധം സംഘടിപ്പിച്ചു.
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആന്റണി പ്രിൻസ് അധ്യക്ഷനായി. മേലേ പട്ടാമ്പി എസ്ബിഐക്കുമുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം എൻ സുധീപ് അധ്യക്ഷനായി. ഒറ്റപ്പാലത്ത് സംസ്ഥാന കമ്മിറ്റി അംഗം എം രൺദീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി കെ ഗിരീഷ് അധ്യക്ഷനായി.
ഷൊർണൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ രാഹുൽദാസ് അധ്യക്ഷനായി. മണ്ണാർക്കാട് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജ്മോഹൻ അധ്യക്ഷനായി. അഗളി പോസ്‌റ്റ് ഓഫീസിനുമുന്നിൽ ബ്ലോക്ക് സെക്രട്ടറി ജെയ്‌സൺ ജെയിംസ് ഉദ്‌ഘാടനം ചെയ്‌തു. ബിജു ജോസ് അധ്യക്ഷനായി. കഞ്ചിക്കോട് പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ മിഥുൻ അധ്യക്ഷനായി.
വടക്കഞ്ചേരി എസ്ബിഐക്കുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി ഉദ്ഘാടനം ചെയ്തു. സുനിഷ അധ്യക്ഷയായി. മാത്തൂർ ചുങ്കമന്ദം പോസ്റ്റ് ഓഫീസിനുമുന്നിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എ ജിതിൻരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് സനൂപ് അധ്യക്ഷനായി.
ആലത്തൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബി കൃഷ്‌ണ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് അധ്യക്ഷനായി. കൊല്ലങ്കോട് എസ്ബിഐക്കുമുന്നിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് കിഷോർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം സനിൽ അധ്യക്ഷനായി. കുമ്പിടി പോസ്റ്റ് ഓഫീസിനുമുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി ഷെഫീഖ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എ പ്രയാൺ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..