പാലക്കാട്
‘ശാസ്‌ത്രം ജന നന്മയക്ക്, ശാസ്‌ത്രം നവകേരളത്തിന്’ എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദായാത്ര 10, 11 തീയികളിൽ ജില്ലയിൽ പര്യടനം നടത്തും. 10ന് പകൽ മൂന്നിന് ജില്ലാ അതിർത്തിയായ ചെർപ്പുളശേരിയിലെ തൂതയിൽ എത്തുന്ന ജാഥ വൈകിട്ട് അഞ്ചിന് ചെർപ്പുളശേരിയിൽ ആദ്യദിവസ പര്യടനം അവസാനിക്കും. 11 ന് രാവിലെ ഒമ്പതിന് നെല്ലായ, പകൽ 11 ന് കയിലിയാട്, മൂന്നിന് കുളപ്പുള്ളി എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് അഞ്ചിന് ഷൊർണൂരിൽ സമാപിക്കും.
ഓരോ ദിവസവും ശാസ്‌ത്ര–- സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ ഓരോ പ്രമുഖരാണ് ജാഥ നയിക്കുന്നത്. ജാഥയുടെ പത്താം തീയതിയിലെ പര്യടനം ട്രാൻസ്‌ജെന്റഡറും കലാകാരിയുമായ ശീതൾ ശ്യാം നയിക്കും.
അങ്ങാടിപ്പുറം മുതൽ ചെർപ്പുളശേരി വരെ ശീതൾ ശ്യാം നേതൃത്വം നൽകും. 11 ന് ചെർപ്പുളശേരി മുതൽ ഷൊർണൂർ വരെ മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്ബായിരുക്കും ജാഥ ലീഡർ. ജനുവരി 26 ന് കാസർകോട് നിന്നാരംഭിച്ച ജാഥ ഈ മാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കൂം.
ജാഥയുടെ പ്രചാരണാർഥം ജില്ലയിൽ രണ്ട് മേഖലകളിലായി രണ്ട് ദിവസം വിളംബര ജാഥകളും നടത്തി. കിഴക്കൻ മേഖല ജാഥ നാലിന് വേലിക്കാട്ടുനിന്ന് ആരംഭിച്ച് തേങ്കുറുശിയിൽ സമാപിച്ചു. പടിഞ്ഞാറൻ മേഖല ജാഥ നാലിന് കൊപ്പത്തുനിന്ന് ആരംഭിച്ച് കരിമ്പയിൽ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..