23 September Wednesday

ഇന്നും നാളെയും ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
പാലക്കാട്‌
വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിതീവ്ര മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ഞായറാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു‌.
വ്യാഴാഴ്‌ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 11.62 മില്ലി മീറ്റർ മഴ ലഭിച്ചു‌. മണ്ണാർക്കാട്‌–-36.5, പാലക്കാട്‌–-29.4, ഒറ്റപ്പാലം–-6.8, ചിറ്റൂർ–-5, കൊല്ലങ്കോട്‌–-2.2, തൃത്താല–-0.8, ആലത്തൂർ–-0.6 മില്ലി മീറ്ററും മഴ പെയ്തു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ആഗസ്‌ത്‌ ആറുവരെ ജില്ലയിൽ ലഭിക്കേണ്ട മഴയിൽ 16 ശതമാനം കുറവുണ്ട്‌. 1097.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ കിട്ടിയത്‌ 920.8 മീല്ലി മീറ്റർ മാത്രം. 
2019ൽ തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ 39 ശതമാനം അധികം പെയ്‌തിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top