കോയമ്പത്തൂർ
കോട്ടക്കൽ ആര്യവൈദ്യശാല കോയമ്പത്തൂർ ബ്രാഞ്ചും വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജണൽ വുമൺസ് ഫോറവും സംയുക്തമായി‘സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ആയുർവേദത്തിലൂടെ' എന്ന വിഷയത്തിൽ വെബിനാർ നടത്തി. ഡോ. വത്സല വാര്യർ , ഡോ. ഉദയകുമാരി , ഡോ. കവിത എന്നിവർ വിഷയം അവതരപ്പിച്ചു.
സ്ത്രീകൾ ശാരീരികവും മാനസികവും സാമൂഹികവും ആയ വെല്ലുവിളികളെ നേരിടുന്നവയെല്ലാം ആയുർവേദ ചികിത്സയിലൂടെ സ്വസ്ഥമാക്കാൻ കഴിയുമെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജണൽ വുമൺസ് ഫോറം പ്രസിഡന്റ് ഗീതാ രമേഷ് ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രൊവിൻസ് ചെയർമാൻ പത്മകുമാർ, പ്രസിഡന്റ് ഡോ. രാജേഷ്കുമാർ , ഡോ. പി.എം. വാര്യർ, ഡോ. കെ മുരളീധരൻ, രാജേന്ദ്രൻ, ദിനേശ് നായർ, വിജയ് ചന്ദ്രൻ, തങ്കം അരവിന്ദ്, ആൻസി ജോയ്, തങ്കം ദിവാകരൻ, ശ്രീകല ഓമനക്കുട്ടൻ, രാജേശ്വരി നായർ, സിമി ഷൺമുഖം, ഷബ്ന സുരേഷ്, ടി വി ബൈജു എന്നിവർ സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രൊവിൻസ് സെക്രട്ടറി ഡോ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..