25 January Saturday

സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ്‌ എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

പാലക്കാട്‌
കേരള കോ –-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്‌ യൂണിയൻ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. ശനിയാഴ്‌ചയാണ്‌ തെരഞ്ഞെടുപ്പ്‌.  
ജിഎസ്‌ടി, നോട്ട്‌ നിരോധനം തുടങ്ങിയ നടപടികളിലൂടെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിക്കുന്ന ബദൽ നയങ്ങളാണ്‌ ഈ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായകരമാകുന്നത്‌. സർക്കാർ വാഗ്‌ദാനം ചെയ്‌ത കേരള ബാങ്ക്‌ നിലവിൽ വന്നു.
സഹകരണമേഖലയുടെ ശാക്തീകരണത്തിനും സഹകാരികളുടെയും ജീവനക്കാരുടെയും കൂട്ടായ്‌മയ്‌ക്കും യൂണിയൻ നേതൃത്വം നൽകുന്നു.
എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കി  സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംഘം ഭരണസമിതിയും ജീവനക്കാരും നിർവഹിക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top