02 July Thursday

യാത്രക്കാരില്ല; ബസ്‌ സർവീസ്‌ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പാലക്കാട്‌
ആളില്ലാത്തതിനാൽ ജില്ലയിൽ സ്വകാര്യ ബസ്‌ സർവീസുകൾ വീണ്ടും കുറഞ്ഞു. 
   വെള്ളിയാഴ്‌ച 10 ബസുകൾ മാത്രമാണ്‌ ഓടിയത്‌. ഇവയ്‌ക്ക്‌ ഡീസൽ അടിക്കാനുള്ള പണംപോലും കിട്ടിയില്ല. ഒരു സീറ്റിൽ രണ്ടുപേർക്ക്‌ ഇരിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭയംകാരണം ജനം സഹകരിക്കാൻ തയ്യാറാവുന്നില്ല.
 2018 ഏപ്രിലിൽ ബസ്‌നിരക്ക്‌ വർധിപ്പിച്ചശേഷം ഡീസൽവിലയിൽ വൻ വർധനയുണ്ടായി‌. ഈ സാഹചര്യത്തിൽ സ്വകാര്യബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ നിരക്ക്‌വർധന നടപ്പാക്കണമെന്നാണ്‌ ബസ്‌ ഉടമകളുടെ ആവശ്യം. 
സ്വകാര്യബസുകൾ തിങ്കളാഴ്‌ച മുതൽ സർവീസ്‌ നിർത്തുമെന്ന  പ്രചാരണം തെറ്റാണെന്നും ഉടമകളുടെ താൽപ്പര്യം അനുസരിച്ച്‌ ബസ്‌ ഓടിക്കുന്നതിൽ തടസ്സമില്ലെന്നും ബസ്‌ ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി ഗോപിനാഥ്‌ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top