06 August Thursday

ചുമട്ടുതൊഴിലാളികളുടെ കലക്‌ടറേറ്റ്‌ മാർച്ച്‌ 10ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ഹെഡ്‌ ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ കൺവൻഷൻ ജനറൽ സെക്രട്ടറി എം എസ്‌ സ്‌കറിയ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട്‌ 
ഹെഡ്‌ ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പത്തിന്‌ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തുമെന്ന്‌ ജില്ലാ കൺവൻഷൻ അറിയിച്ചു.  മണൽ–-ക്വാറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുക, ‌1978ലെ ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ കലക്‌ടറേറ്റ്‌ മാർച്ച്‌ നടത്തുന്നത്‌.  
ജനറൽ സെക്രട്ടറി എം എസ്‌ സ്‌കറിയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി കെ ശശി എംഎൽഎ അധ്യക്ഷനായി.  
സി ശ്രീകുമാർ, കെ ടി ഉദയകുമാർ, കെ ശിവരാമൻ, പി എൻ മോഹനൻ, എ ചാമിയാർ എന്നിവർ സംസാരിച്ചു. ബി വിജയൻ സ്വാഗതവും കെ മാണിക്യൻ നന്ദിയും പറഞ്ഞു. ജനുവരി എട്ടിന്‌ നടക്കുന്ന ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top