14 May Friday
■ 951 പേര്‍ക്ക് രോഗമുക്തി

കോവിഡ് 3111

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
പാലക്കാട് 
ജില്ലയിൽ ചൊവ്വാഴ്ച 3,111പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇതിൽ 1,334പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ 1,761പേരുടെ ഉറവിടം വ്യക്തമല്ല. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വന്ന 10പേർ, ആറ് ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 951പേർ രോഗമുക്തി നേടി.
ജില്ലയിൽ കോവിഡ്‌ കണക്ക്‌ ആശങ്കയുണ്ടാക്കുംവിധം ഉയരുന്നു. ഏഴുദിവസംകൊണ്ട്‌ രോഗികളുടെ എണ്ണം രണ്ടായിരത്തിൽനിന്ന്‌ മൂവായിരത്തിലേക്ക്‌ എത്തി.  ഏപ്രിൽ 27നാണ്‌ ആദ്യമായി രോഗികളുടെ എണ്ണം രണ്ടായിരത്തിലെത്തിയത്‌. 29, 30 തീയതികളിൽ രണ്ടായിരം കടന്നു. ഏപ്രിൽ 18 മുതലാണ്‌ രോഗബാധിതരുടെ എണ്ണം നാലക്കമായി വർധിച്ചത്‌. തുടർന്നിങ്ങോട്ട്‌ വൻ കുതിപ്പാണ്‌. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ജനം പാലിച്ചില്ലെങ്കിൽ വൻതോതിൽ രോഗവ്യാപനമുണ്ടാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി.
ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളത്‌ 25,164പേരാണ്‌. ഇതിനുപുറമെ പാലക്കാട്‌ ജില്ലക്കാരായ ഒരാൾ വയനാടും നാല് പേർ കണ്ണൂരും അഞ്ച് പേർ കാസർകോടും ആറുപേർ  ഇടുക്കിയിലും ഏഴ്പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും ഒമ്പത്പേർ പത്തനംതിട്ടയിലും 17 പേർ തിരുവനന്തപുരത്തും 29പേർ കോഴിക്കോടും 54പേർ എറണാകുളത്തും 149പേർ മലപ്പുറത്തും 100പേർ തൃശൂരിലും ചികിത്സയിലുണ്ട്.
4 പഞ്ചായത്തുകൾകൂടി കണ്ടെയ്ൻമെന്റ്‌ സോണിൽ
പാലക്കാട്
ജില്ലയിലെ നാല് പഞ്ചായത്തുകളെക്കൂടി കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെടുത്തി. ചളവറ (വാർഡ്–- 7, 9, 12, 13, 14), കാവശേരി (വാർഡ്–- 2, 4, 8, 10, 12, 13, 14, 17), പട്ടഞ്ചേരി (3), പെരുമാട്ടി (2, 3, 5, 7, 11, 15, 18 ) എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ്‌ സോണിൽ ഉൾപ്പെട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top