13 May Thursday
രമേശ് ചെന്നിത്തല അപമാനിച്ചു

ഇരട്ട വോട്ട് ആരോപണത്തിന്റെ ഇരകളായി മൻസൂറും മുനീറും

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

മൻസൂറും മുനീറും

പട്ടാമ്പി 
പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തിന്റെ ഇരകളായി വിളയൂർ ഓലാഞ്ചേരി സ്വദേശികളായ മൻസൂറും മുനീറും. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഇരട്ട വോട്ടായി ചൂണ്ടിക്കാട്ടുന്നത് ഈ ഇരട്ട സഹോദരങ്ങളെയാണ്. പട്ടാമ്പി മണ്ഡലത്തിലെ 36–-ാം നമ്പർ ബൂത്തിൽ ഉൾപ്പെട്ട ഓലാഞ്ചേരി കൊളക്കാട്ടിൽ മുഹമ്മദലി –- സുബൈദ ദമ്പതികളുടെ ഇരട്ട മക്കളാണ് 32 വയസ്സുകാരായ മൻസൂറും മുനീറും. 
പ്രതിപക്ഷ നേതാവ് ഇരട്ടവോട്ടുകളെന്നു പറഞ്ഞ് പുറത്തുവിട്ട പട്ടിക ആദ്യഘട്ടം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് സുഹൃത്ത്‌ അഭിലാഷാണ് വിവരം ശ്രദ്ധയിൽപ്പെടുത്തിയത്. അപ്പോഴേക്കും തനിക്ക് ഇരട്ട വോട്ടുണ്ട് എന്ന് തെറ്റായ വാർത്ത നാട്ടിലും ഭാര്യ വീട്ടിലും വരെ എത്തിയതായി മൻസൂർ പറഞ്ഞു. തെറ്റായ വിവരം നൽകി അപമാനിച്ച പ്രതിപക്ഷ നേതാവ് മാപ്പുപറയണം. ഞങ്ങളെ പോലെ എത്ര നിരപരാധികളെയാണ് അദ്ദേഹം ഇത്തരത്തിൽ അപമാനിച്ചത്. ഇതിനെതിരെ പരാതി നൽകണമെന്ന്‌ കരുതുന്നു. നിർമാണജോലി നടത്തുന്ന മൻസൂർ എൽഡിഎഫിന്റെ 36–-ാം നമ്പർ ബൂത്ത് സെക്രട്ടറി കൂടിയാണ്. സഹോദരൻ മുനീർ വിദേശത്തായിരുന്നു. കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top