03 June Wednesday

92,000 പേർകൂടി റേഷൻ വാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
പാലക്കാട്‌
92,000 കാർഡുടമകൾകൂടി ശനിയാഴ്‌ച റേഷൻ കൈപ്പറ്റിയതോടെ ജില്ലയിൽ 57 ശതമാനം വിതരണം പൂർത്തിയാക്കി. നാലു ദിവസത്തിനിടെ 4.30 ലക്ഷം പേരാണ്‌ സൗജന്യ റേഷൻ വാങ്ങിയത്‌. ആകെ 7.45 ലക്ഷം കാർഡാണുള്ളത്‌. ഞായറാഴ്‌ചയും രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌ അഞ്ചുവരെ റേഷൻ വിതരണം ചെയ്യും.
ശനിയാഴ്‌ച രാവിലെ മുതൽ തന്നെ വിതരണം സുഗമമായിരുന്നു. സ്‌റ്റോക്ക്‌ തീർന്ന കടകളിലേക്ക്‌ എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ അരി എത്തിച്ചു . എവിടെയും വിതരണം മുടങ്ങിയില്ല. 
റേഷൻ വിതരണത്തിനുള്ള അവസാന തീയതി  20 ൽ നിന്ന്‌ 30 ലേക്ക്‌ നീട്ടി. 20ന്‌ ശേഷം മഞ്ഞ, പിങ്ക്‌ കാർഡുടമകൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച റേഷന്റെ വിതരണവും ഉണ്ടാകും. കാർഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ വീതം അരിയാണ്‌ ലഭിക്കുക. 
പ്രധാന വാർത്തകൾ
 Top