13 May Thursday

മഹാമാരിയിലും 
മുട്ടുമടക്കാതെ...

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ

 കോവിഡ്‌ മഹാമാരിക്കുമുന്നിൽ ലോകം പകച്ചുനിന്നപ്പോൾ കേരളം ഉണർന്ന്‌ പ്രവർത്തിച്ചു. ബ്രേക്ക്‌ ദ ചെയിനിലൂടെ പ്രതിരോധത്തിന്‌ തുടക്കം കുറിച്ചു. പിന്നീട്‌ ആരൊക്കെ കഷ്ടപ്പെടുന്നു, ആർക്കൊക്കെ സഹായം വേണം എന്നാണ്‌ നമ്മുടെ ഭരണാധികാരികൾ ചിന്തിച്ചത്‌. എല്ലാ മേഖലയിലും സഹായം എത്തിച്ചു. മനുഷ്യർ മാത്രമല്ല, ഒരു ജീവിയും വിശപ്പറിഞ്ഞില്ല. മരുന്ന്, ഭക്ഷണം എന്നിവ ആവശ്യമുള്ളവർക്ക്‌ എത്തിക്കാൻ സർക്കാർ സംവിധാനവും സന്നദ്ധ പ്രവർത്തകരും രാപ്പകൽ പ്രവർത്തിച്ചു. വിളിച്ചാലുടൻ 108 ആംബുലൻസ്‌ വീട്ടുപടിക്കൽ പാഞ്ഞെത്തി. ഒരു വർഷത്തെ അക്ഷീണമായ പ്രവർത്തനങ്ങൾക്കൊടുവിൽ ജില്ലയിൽ കോവിഡ്‌ വ്യാപനം കുറയ്‌ക്കാനായി.

ക്വാറന്റൈൻ കേന്ദ്രങ്ങൾ

ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമൊക്കെ നാട്ടിലേക്ക്‌ എത്തിയവർക്ക്‌ നിരീക്ഷണത്തിൽ താമസിക്കാൻ ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കി. സ്‌കൂളുകളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഹോട്ടലുകളുമൊക്കെ സജ്ജമാക്കി. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ഇവർക്ക്‌ ഭക്ഷണവുമെത്തിച്ചു.

ബ്രേക്ക്‌ ദ ചെയിൻ

കൈകഴുകി കോവിഡിനെ നേരിടുകയെന്നതായിരുന്നു ആദ്യ നടപടി. അതിനായി പൊതുസ്ഥലങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സജ്ജമാക്കി. കടകളിലും ഓഫീസുകളിലും സാനിറ്റൈസർ നിർബന്ധമാക്കി. മാസ്‌ക്‌‌ നിർബന്ധമാക്കി. സാമൂഹ്യ അകലം കർശനമാക്കി.

മാസ്‌ക്കും സാനിറ്റൈസറുമൊക്കെ എവിടെ കിട്ടുമെന്നറിയാത്ത കാലത്ത്‌ മാസ്‌ക് തുന്നിയും സാനിറ്റൈസർ നിർമിച്ചും കുടുംബശ്രീ സഹായമേകി. ഒപ്പം വിവിധ സംഘടനകളും ചേർന്നതോടെ കോവിഡ്‌ പ്രതിരോധത്തിന്റെ‌ ആദ്യപടി വിജയകരമായി പൂർത്തിയാക്കി.

ക്ഷേമനിധി സഹായം

ലോക്ക്‌ഡൗണിൽ തൊഴിൽ ചെയ്യാൻ സാധിക്കാതിരുന്നവർക്ക്‌ ക്ഷേമനിധിയിൽനിന്ന്‌ സഹായം ലഭ്യമാക്കി. മോട്ടോർ തൊഴിലാളികൾ, കർഷക– കള്ള് വ്യവസായ തൊഴിലാളികൾ, നിർമാണം, ചുമട്‌, അബ്‌കാരി തുടങ്ങി ക്ഷേമനിധി ബോർഡിന്റെ കീഴിലുള്ള മുഴുവൻ തൊഴിലാളികൾക്കും സഹായം ലഭ്യമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top