20 April Tuesday

സിനിമ പൂക്കുന്നിടം

ശരത്‌ കൽപ്പാത്തിUpdated: Thursday Mar 4, 2021

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമ കണ്ട് ഇറങ്ങുന്ന പ്രതിനിധികൾ. പ്രിയ തിയേറ്ററിൽ നിന്നുള്ള ദൃശ്യം

പാലക്കാട്
വൈവിധ്യമാര്‍ന്ന കാഴ്‌ചാനുഭവം പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്ന അന്താരാഷട്ര ചലച്ചിത്രമേള നിരവധി സിനിമാമോഹികളുടെ കളരികൂടിയാണ്‌. ഒരിക്കല്‍ തങ്ങളുടെ പേര്‌ വെള്ളിത്തിരയില്‍ തെളിയും എന്ന പ്രതീക്ഷയോടെ പ്രവർത്തിക്കുന്നവർക്ക്‌ മേള പകർന്നുനൽകുന്ന അനുഭവം ചെറുതല്ല. മികച്ച ഒരു കൂട്ടം ചലച്ചിത്രപ്രവർത്തകരെ സൃഷ്ടിക്കാനുള്ള ദൗത്യംകൂടി മേളയ്ക്കുണ്ട്. ഓരോ ചലച്ചിത്രമേളയും പുതിയ സിനിമകൾക്കുള്ള തുടക്കമാണ്. മേളയിലെ സൗഹൃദങ്ങളും കൂട്ടായ്‌മകളും പിന്നീട്‌ സിനിമയിലേക്ക്‌ നയിക്കപ്പെട്ടിട്ടുണ്ട്‌. ‌  
മേളയുടെ അനുഭവത്തിലൂടെ കടന്നുവന്ന്‌ മുൻനിര സംവിധായകരായ നിരവധി പ്രതിഭകളുടെ ചിത്രങ്ങൾ ലോകം കണ്ടു.  ലിജോ ജോസ് പെല്ലിശേരി, സജിൻ ബാബു, റഹ്മാൻ ബ്രദേഴ്സ്, ഡോൺ പാലത്തറ, ലിജിൻ ജോസ്‌, സക്കരിയ,സനൽകുമാർ ശശിധരൻ, ലീന മണിമേഖല, അരുൺ കാർത്തിക്, കമലക്കണ്ണൻ, മനോജ് കാന, ഷെറി ഗോവിന്ദൻ തുടങ്ങിവരുടെ ചിത്രങ്ങൾ മേളയിലൂടെ തന്നെ ലോകം കണ്ടു. ഇവരുടെ പല സിനിമയും ‌ ഹിറ്റുകളുമായി.‌  സിനിമയെഴുത്ത്, സംവിധാനം, ഛായാഗ്രഹണം, ചിത്രസംയോജനം തുടങ്ങി സർവ മേഖലയിലേക്കും ചലച്ചിത്രമേള പ്രചോദനമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top