പാലക്കാട്
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ ജില്ല ഒരുങ്ങുന്നു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്‌ക്കും കേരളത്തോടുള്ള കടുത്ത അവഗണനയ്‌ക്കുമെതിരെയാണ് സംസ്ഥാന ജാഥ. മാർച്ച് ഒന്നുമുതൽ മൂന്നുവരെ ജില്ലയിലെ 11 കേന്ദ്രങ്ങളിൽ ജാഥയ്‌ക്ക് സ്വീകരണം നൽകും.
ഈ മാസം 20ന് കാസർകോട്ടുനിന്ന് ആരംഭിച്ച് മാർച്ച് 18ന് തിരുവനന്തപരുത്ത് സമാപിക്കുന്ന ജാഥയിൽ പി കെ ബിജു, എം സ്വരാജ്, സി എസ് സുജാത, ജെയ്‌ക് സി തോമസ്, കെ ടി ജലീൽ എന്നിവർ അംഗങ്ങളാണ്.
മാർച്ച് ഒന്നിന് വൈകിട്ട് തൃത്താലയിലെ കൂറ്റനാട്ടാണ് ആദ്യ സ്വീകരണം. രണ്ടിന് പട്ടാമ്പി, ചെർപ്പുളശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്, കോങ്ങാട് എന്നിവിടങ്ങളിലും മൂന്നിന് പാലക്കാട്, മലമ്പുഴ മണ്ഡലങ്ങൾ സംയുക്തമായി ബിപിഎൽ കൂട്ടപാതയിലും ചിറ്റൂർ അണിക്കോട്, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലും സ്വീകരിച്ച് വൈകിട്ട് വടക്കഞ്ചേരിയിൽ സമാപിക്കും. ജാഥ വിജയിപ്പിക്കാനുള്ള മണ്ഡലംതല സംഘാടകസമിതി രൂപീകരണം ശനിമുതൽ ആരംഭിക്കും.
തരൂർ മണ്ഡലം സംഘാടകസമിതി രൂപീകരണം വടക്കഞ്ചേരിയിൽ വൈകിട്ട് 4.30ന് സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യൂം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..