07 June Sunday

അവഗണനയുടെ പാളത്തിൽ സ്‌റ്റേഷനുകൾ

ടി എം സുജിത്‌Updated: Tuesday Dec 3, 2019

മേൽക്കൂരയില്ലാത്ത പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോം

 

പാലക്കാട്
വികസനക്കുതിപ്പിലാണ് റെയിൽവേ എന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്നാൽ റെയിൽവേയെ വിറ്റു തുലയ്‌ക്കാൻ കാട്ടുന്ന താൽപര്യം അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ കാണിക്കുന്നില്ല.
ജില്ലയിൽ രണ്ട് റെയിൽവേ ജങ്‌ഷനുകളുണ്ട്‌. രണ്ടിടത്തും അടിസ്ഥാന സൗകര്യം പരിമിതം. യാത്രക്കാരും പാസഞ്ചർ അസോസിയേഷനും നിരന്തരമായി ആവശ്യപ്പെട്ടിട്ടും റെയിൽവേയുടെ ഭാ​ഗത്തുനിന്ന്‌ നടപടിയില്ല.
എന്നു പൂർത്തിയാകും മേൽക്കൂര?
പാലക്കാട്, ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനുകളിലെ  പ്ലാറ്റ്ഫോമുകളിൽ പൂർണമായി മേൽക്കൂര നിർമിക്കുമെന്ന വാ​​​ഗ്‍ദാനത്തിനു  വർഷങ്ങളുടെ പഴക്കം.  ഇപ്പോഴും പലയിടത്തും മഴയും വെയിലും മഞ്ഞും കൊള്ളുകയാണ്‌ യാത്രക്കാർ. പല പ്ലാറ്റ്ഫോമുകളിലും പകുതിപോലും മേൽക്കൂരയില്ല. 
പാലക്കാട് ജങ്‌ഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ അറ്റകുറ്റപ്പണി നടന്നിട്ടില്ല.====
പ്രധാന വാർത്തകൾ
 Top