06 December Friday
ചെലവ്‌ 1.37 കോടി

പാമ്പാടി–-പെരുങ്ങോട്ടുകുറുശി റോഡ് പുനർനിർമാണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

പെരുങ്ങോട്ടുകുറുശി പാമ്പാടി റോഡ് നിർമാണോദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിക്കുന്നു

 

 
കുഴൽമന്ദം
പ്രളയത്തിൽ തകർന്ന പാമ്പാടി –-പെരുങ്ങോട്ടുകുറുശി റോഡിന്റെ പുനർനിർമാണം മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്‌തു. 1.37 കോടിയാണ്‌ ചെലവ്‌. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ഷേളി അധ്യക്ഷയായി. ഇ ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശാന്തകുമാരി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ അനിതാനന്ദൻ, രതീഷ്ബാബു, കെ രവീന്ദ്രനാഥൻ, കെ ആർ ജയചിത്ര, എം കെ ഗോപാലൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ശിവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എച്ച് ഭാഗ്യലത സ്വാഗതവും പിഡബ്ല്യുഡി എക്സിക്യുട്ടീവ് എൻജിനിയർ സി ശങ്കരൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top