28 November Monday

മുടങ്ങാതെ ബൊമ്മക്കൊലു ഒരുക്കി ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
ഷൊർണൂർ
നവരാത്രി ആഘോഷത്തിനായി വീട്ടിൽ  ബൊമ്മക്കൊലു ഒരുക്കി ദമ്പതികൾ. കവളപ്പാറ ശ്രീഭദ്ര നിവാസിൽ വീരരാഘവനും പ്രേമയുമാണ് മുടങ്ങാതെ  ബൊമ്മക്കൊലു ഒരുക്കുന്നത്‌. 
നവരാത്രി ആരംഭത്തിൽ തുടങ്ങി ആഘോഷം അവസാനിക്കുംവരെയാണ് ബൊമ്മക്കൊലു വയ്‌ക്കുക, ഒമ്പതാംവർഷത്തിലും ഇത് മുടങ്ങാതെ ചെയ്യുകയാണിവർ. ബൊമ്മക്കൊലു ഒരുക്കിയത് കാണാൻ ദിവസവും നിരവധിപേരാണ് ഇവരുടെ വീട്ടിലെത്തുക. വരുന്നവർക്ക് മധുര പലഹാരങ്ങളും പഴവർഗങ്ങളും വെറ്റില, അടയ്‌ക്ക എന്നിവയും നൽകും. രണ്ടുനേരവും വീട്ടിൽ പൂജയുണ്ട്. വിദ്യാർഥികളുടെ പുസ്തങ്ങളും ഇവിടെ പൂജയ്‌ക്ക് വയ്‌ക്കും. ഏഴു പടികളിൽ 300 കൊലുകളാണുള്ളത്‌. കൽപ്പാത്തിയിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമാണ് ഇവ എത്തിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top