23 September Wednesday

മഴ കനത്തു: മണ്ണിടിച്ചിൽ ഭീതിയിൽ അട്ടപ്പാടി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
അഗളി
അട്ടപ്പാടിയിൽ മഴ കനത്തതോടെ മലയോര മേഖലകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടും, ചളിയും രൂപപ്പെട്ടതോടെ യാത്ര ദുരിതമായി. അട്ടപ്പാടിയിലേക്ക്‌ ചുരം റോഡു വഴിയുള്ള യാത്രയും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ ചുരത്തിൽ റോഡ് ഇടിഞ്ഞ് താണിരുന്നു. 
കഴിഞ്ഞ വർഷം ആഗസ്‌ത്‌ ആദ്യത്തെ ആഴ്ചയിലായിരുന്നു അട്ടപ്പാടിയിൽ നാശം വിതച്ച പ്രളയം. കുറവൻപാടി, പുലിയറ, കട്ടേക്കാട്, ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. അമ്പതിലേറെ ഏക്കർ കൃഷിഭൂമി നശിച്ചു. നാൽപ്പതോളം വീടും നിരവധി റോഡും തകർന്നു. പട്ടിമാളത്ത് ഭവാനിപ്പുഴയുടെ തുരുത്തിൽ അകപ്പെട്ട ഗർഭിണിയെ ഫയർഫോഴ്സും പൊലീസും ചേർന്ന് അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഈ വർഷവും അതേ രീതിയിൽ മഴ ശക്തിയാർജിച്ചത് ജനങ്ങളെ ഭയപ്പെടുത്തുന്നു‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top