24 September Thursday

1,500 പുതിയ റേഷൻ കാർഡ്‌

സ്വന്തം ലേഖികUpdated: Monday Aug 3, 2020
 
പാലക്കാട്‌
റേഷൻ കാർഡില്ലാത്തവർക്ക്‌ 24 മണിക്കൂറിനകം  ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ജില്ലയിൽ അനുവദിച്ചത്‌ 1,500 കാർഡ്‌. എവിടെയും റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലെന്ന സത്യവാങ്മൂലവും ആധാർ കാർഡും സ്വീകരിച്ചാണ്‌ കാർഡ്‌ ലഭ്യമാക്കിയത്‌‌. പുതിയ കാർഡ്‌ കിട്ടിയവരിൽ ഭൂരിഭാഗം പേർക്കും ലോക്ക്‌ഡൗൺ അതിജീവനക്കിറ്റും ലഭ്യമായി. മുഴുവൻ പേർക്കും ഓണക്കിറ്റും കിട്ടും. 
പുതിയ റേഷൻ കാർഡ്‌, തെറ്റു തിരുത്തൽ, പേര്‌ കൂട്ടിച്ചേർക്കൽ എന്നിവയ്‌ക്ക്‌ അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനിൽ അപേക്ഷിക്കാം. അനുബന്ധരേഖകളുടെ പകർപ്പ് നേരിട്ട് ഓഫീസിൽ നൽകണ്ട. പരിശോധനയ്ക്ക്‌ അറിയിക്കുന്നത്‌ പ്രകാരം ഓഫീസിൽ എത്തണം. 
പൊതുവിഭാഗം കാർഡുകൾ മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓഫീസിനുമുന്നിലെ പെട്ടിയിലിടണം. കണ്ടെയ്‌ൻമെന്റ്‌ സോണുകളും ഹോട്ട്സ്‌പോട്ടുകളും നിലനിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്ന താലൂക്കുകളിലെ അപേക്ഷകൾ (നിലവിൽ റേഷൻ കാർഡിൽ ഉൾപ്പെടാത്തവരുടെ അപേക്ഷകൾ) അടിയന്തര പ്രാധാന്യമുള്ളവ മാത്രം ജില്ലാ സപ്ലൈ ഓഫീസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും. 
രേഖകളുടെ പരിശോധനയ്‌ക്കോ റേഷൻകാർഡ് കൈപ്പറ്റുന്നതിനോ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാകേണ്ട സാഹചര്യത്തിൽ അപേക്ഷയിൽ ഉൾപ്പെട്ട ഒരംഗം മാത്രം വരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top