08 August Saturday
സിപിഐ എം പ്രതിഷേധിച്ചു

ശ്‌മശാനത്തിലെ മണ്ണെടുപ്പ്‌ വിജിലൻസ്‌ അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 

പാലക്കാട്
ജൈനിമേട് ശ്‍മശാനത്തിലെ അനധികൃത മണ്ണുനീക്കത്തിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. സംഭവം വിജിലൻസ്‌ അന്വേഷിക്കണമെന്നും ചെയർപേഴ്‌സൻ രാജിവയ്‌ക്കണമെന്നും വെള്ളിയാഴ്‌ച ചേർന്ന കൗൺസിൽ യോഗത്തിൽ സിപിഐ എം  കൗൺസിലർമാർ ആവശ്യപ്പെട്ടു. 
മണ്ണെടുപ്പിനെ ചെയർപേഴ്‌സൻ ന്യായീകരിക്കാൻ ശ്രമിച്ചതോടെ സിപിഐ എം കൗൺസിലർമാർ പ്രതിഷേധവുമായി ചേംബറിലെത്തി. യുഡിഎഫ്‌ അംഗങ്ങളും പിന്തുണച്ചതോടെ കൗൺസിൽ നിർത്തിവച്ചു. തുടർന്ന്‌ സിപിഐ എം കൗൺസിലർമാർ നഗരസഭയ്‌ക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
കൗണ്‍സില്‍ വീണ്ടും ചേര്‍ന്ന് അജൻഡകൾ പാസായതായി പ്രഖ്യാപിച്ച്‌ ചെയർപേഴ്‌സൻ യോഗം അവസാനിപ്പിച്ചു. എന്നാൽ അജൻഡകളിൽ വിയോജനക്കുറിപ്പ്‌ നൽകിയതായി സിപിഐ എം പാർലമെന്ററി പാർടി നേതാവ്‌ എ കുമാരി അറിയിച്ചു. 
കൗൺസിൽ തീരുമാനമില്ലാതെയാണ്‌ ജൈനിമേട്ടിലെ ശ്‌മശാനത്തിൽനിന്ന്‌ നഗരസഭ അധികൃതർ മണ്ണെടുത്ത്‌ മറിച്ചുവിൽക്കുന്നത്‌. ലോഡിന്‌ 5,000രൂപവരെ ഈടാക്കിയാണ്‌ വിൽപ്പന നടത്തുന്നതെന്ന്‌ കൗൺസിലർമാർ ആരോപിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top