14 August Friday
രണ്ട് ദിവസത്തിനിടെ 121 പേര്‍ ആശുപത്രി വിട്ടു

പ്രതീക്ഷയുടെ ദിനം: 68 പേര്‍ക്ക് രോ​ഗമുക്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
 
പാലക്കാട്
ജില്ലയിൽ 68പേർ കോവി‍ഡ് മുക്തരായി. ഒരുദിവസം ഇത്രയധികംപേർ രോ​ഗമുക്തരാകുന്നത് ആദ്യം. രണ്ട് ദിവസത്തിനിടെ 121പേർക്കാണ് ജില്ലയിൽ രോ​ഗം ഭേദമായത്. വ്യാഴാഴ്‍ച 53പേരും രോ​ഗമുക്തരായിരുന്നു. കൂടുതൽ പേർക്ക് രോ​ഗം ഭേദമാകുന്നത് ആരോ​ഗ്യവകുപ്പിന് ആത്മവിശ്വാസം പകരുന്നു. 
വെള്ളിയാഴ്‍ച 14പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട്പേർവീതം കളമശേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ  ചികിത്സയിലാണ്. തച്ചനാട്ടുകര സ്വദേശികളായ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം പിടിപെട്ടത്. രോ​ഗം ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 191 ആയി. എറണാകുളത്ത് നേരത്തേ ചികിത്സയിലുണ്ടായിരുന്ന നാല് പാലക്കാട്ടുകാരെ ജില്ലയിലേക്ക് മാറ്റി. ഇതോടെയാണ് രോ​ഗികളുടെ എണ്ണം 191 ആയത്.
വെള്ളിയാഴ്‍ച രോ​ഗം സ്ഥിരീകരിച്ചത്‌
● യുഎഇ--- മൂന്ന് നാഗലശേരി സ്വദേശി(21). ഇദ്ദേഹം കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽനിന്ന്‌ വന്ന എലപ്പുള്ളി സ്വദേശി(46), ദുബായിൽനിന്ന്‌ വന്ന തിരുമിറ്റക്കോട് സ്വദേശി(38). ഇദ്ദേഹം കളമശേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. 
● കുവൈത്ത്–----- ഒന്ന്, പട്ടഞ്ചേരി സ്വദേശി (25). 
● സൗദി-–-ആറ് കാരാകുറുശി സ്വദേശി(33), പെരിമ്പടാരി സ്വദേശി(32), കുഴൽമന്ദം സ്വദേശി(28), മണപ്പുള്ളിക്കാവ് സ്വദേശി(51), ആലത്തൂർ സ്വദേശി(45), പഴയ ലെക്കിടി സ്വദേശി(30). ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. 
● ഖത്തർ–---- രണ്ട് കുഴൽമന്ദം സ്വദേശി(45), കാരാകുറുശി സ്വദേശി(37). ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.
■ സമ്പർക്കം-–- രണ്ട്
തച്ചനാട്ടുകര സ്വദേശിനികൾ (32, 52). സൗദിയിൽനിന്ന്‌ വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിക്കും അമ്മയ്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോ​ഗം പിടിപ്പെട്ടത്.ഇവർക്കുപുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും നാലുപേർവീതം എറണാകുളത്തും കോഴിക്കോടും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top