പാലക്കാട്
പാപ്പാന്മാരുമായി ഇണങ്ങിത്തുടങ്ങിയ ധോണിക്ക് വനം വകുപ്പിന്റെ ‘റേഷൻ' ആരംഭിച്ചു. അരി, ഗോതമ്പ്, റാഗി, ചെറുപയർ, ഉഴുന്ന്, ശർക്കര എന്നിവയടങ്ങുന്ന ഭക്ഷണമാണ് പതിവ് തീറ്റയ്‌ക്കൊപ്പം നാലിലൊന്നായി നൽകി ശീലിപ്പിക്കുക. പിന്നീട് മറ്റ് കുങ്കികൾക്ക് നൽകുന്നതുപോലെ റേഷൻ പതിവാക്കും. കാട്ടിൽനിന്ന് പിടികൂടിയതിനാൽ ആനയുടെ പതിവ് ഭക്ഷണക്രമം തന്നെയായിരുന്നു ആദ്യ ആഴ്ചകളിൽ. വെട്ടുപുല്ലും വനത്തിൽനിന്ന് ശേഖരിക്കുന്ന സസ്യങ്ങൾ, അത്തി, പേരാൽ എന്നിവയുടെ ചപ്പുകളും ഭക്ഷണക്രമത്തിൽ തുടരും. ആനമല ടോപ് സ്ലിപ്പിലെ കോഴികമിത്തിയിൽനിന്നെത്തിയ മണികണ്ഠനും മാധവനും ധോണിയുമായി അടുത്തു. കൂടുപൊളിക്കാനുള്ള ശ്രമം കുറഞ്ഞു. ശരീരത്തിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..