31 January Tuesday

മന്ത്രി കെ രാജന്‍ 
ഇന്ന് ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
പാലക്കാട്
വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ രാജൻ വെള്ളിയാഴ്ച ജില്ലയിലെത്തും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ തത്തമംഗലം, വണ്ടാഴി -2, കണ്ണമ്പ്ര- 1 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഉദ്ഘാടനം ചെയ്യും. തത്തമംഗലം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30നും വണ്ടാഴി- 2 വില്ലേജ് ഓഫീസ്‌ രാവിലെ 11.30നും കണ്ണമ്പ്ര -1 വില്ലേജ് ഓഫീസ്‌ പകൽ 12.30നും ഉദ്‌ഘാടനം ചെയ്യും. 
ആലത്തൂർ ജനസേവന കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം രാവിലെ 10ന് ആലത്തൂർ ദേശീയ മൈതാനം ഓപ്പൺ ഓഡിറ്റോറിയത്തിൽ മന്ത്രി നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top