30 November Monday
വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാത

വഴിയിലുണ്ട്‌ വൻകുഴികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
വടക്കഞ്ചേരി
മഴ തുടങ്ങിയതേയുള്ളൂ, വടക്കഞ്ചേരി‐മണ്ണുത്തി ദേശീയപാതയിലെ യാത്ര ദുരിതമായി. രണ്ടുദിവസം പെയ്ത മഴയെ തുടർന്ന് വടക്കഞ്ചേരി‐മണ്ണുത്തി ദേശീയപാതയുടെ പല ഭാഗങ്ങളിലും ചളിക്കുളമായി. വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതൽ ഡയാന ഹോട്ടൽ വരെ  ഇരുവശവും സർവീസ് റോഡ്‌ തകർന്നു. റോഡിലെ വൻ കുഴികളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം ദുഷ്‌കരമാണ്‌.  
നിർമാണം നിലച്ച ആറുവരി പാതയുടെ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ കുഴികളാണ്‌. കഴിഞ്ഞ വർഷം ടാറിങ്‌ നടത്തിയ കുതിരാനിലും കാലവർഷം കനക്കുംമുമ്പേ റോഡ്‌ തകർന്നു‌.  റോഡരികിലെ മരങ്ങളും അപകട ഭീഷണിയാണ്‌.
 ദേശീയപാത കരാർ കമ്പനിയായ കെഎംസിയുടെ നേതൃത്വത്തിൽ കുഴി താൽക്കാലികമായി അടയ്‌ക്കുന്നുണ്ടെങ്കിലും  മണിക്കൂറുകൾക്കകം തകരും. വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത നിർമാണവും കുതിരാനിലെ തുരങ്ക നിർമാണവും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂർണമായി നിലച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top