03 July Friday

എസ്എസ്‌കെ സംഘം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
പാലക്കാട്‌
ഓൺലൈൻ ക്ലാസുകളുടെ പുരോഗതി വിലയിരുത്താൻ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കല്ലേപ്പുള്ളി പുറമ്പോക്ക് പ്രദേശം സന്ദർശിച്ചു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന 22 വിദ്യാർഥികളെ കണ്ട്  ക്ലാസുകൾ ലഭ്യമാകുന്നുണ്ടോയെന്ന്‌ ചോദിച്ചറിഞ്ഞു. നഗരത്തിലെയും സമീപത്തെയും ഒമ്പതു‌ വിദ്യാലയങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ കാണേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വിശദീകരിച്ചു. 
എസ്എസ്‌കെ ജില്ലാ 
പ്രോജക്ട് കോ –- ഓഡിനേറ്റർ എം കെ നൗഷാദലി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ടി ജയപ്രകാശ്, ജില്ലാ പ്രോഗ്രാം ഓഫീസർ കെ എൻ കൃഷ്ണകുമാർ, ബിപിസി എം ആർ ശിവപ്രസാദ്, ട്രെയ്‌നർമാരായ എം എ അരുൺകുമാർ, എം ഹരിസെന്തിൽ എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ ക്ലാസ്‌ ലഭ്യമാകാത്തവർക്ക് അതിനുള്ള ക്രമീകരണം നടത്തിയാണ് സംഘം മടങ്ങിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top