പാലക്കാട്
ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്കെ പാലക്കാട് പതിപ്പിന് തിങ്കളാഴ്ച തിരശ്ശീലയുയരും. പ്രധാനവേദിയായ പ്രിയ തിയറ്ററിൽ വൈകിട്ട് ആറിന് ഉദ്ഘാടന പരിപാടികൾ നടക്കും.
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രമായ കോ വാഡിസ് ഐഡയാണ് ഉദ്ഘാടന ചിത്രം. മുഖ്യവേദിയായ പ്രിയ കോംപ്ലക്സിൽ എക്സിബിഷൻ, ഓപ്പൺ ഫോറം എന്നിവ നടക്കും.
ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്നത് 10 ലോകസിനിമകൾ ഉൾപ്പെടെ ആകെ 20 ചിത്രങ്ങൾ. ഫിലിപ്പെ ലക്കോട്ട് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിങ്സ് ആണ് ആദ്യ ചിത്രം. തുടർന്ന് ലോകസിനിമയിലെ 10 ചിത്രങ്ങൾ ആദ്യദിനത്തിൽ അഞ്ചു തിയറ്ററുകളിലായി പ്രദർശിപ്പിക്കും.
മത്സര വിഭാഗത്തിൽനിന്നുള്ള നാലു ചിത്രങ്ങളും ആദ്യ ദിനത്തിലുണ്ട്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സീ യൂ സൂൺ എന്നിവയാണ് ആദ്യ ദിനത്തിലെ മലയാള ചിത്രങ്ങൾ.
മേളയുടെ മുൻ പതിപ്പുകളിൽ പ്രേക്ഷക പ്രീതി നേടിയ ദി വേയ്സ്റ്റ് ലാൻഡ്, ഡിയർ കോമ്രേഡ്, സമ്മർ ഓഫ് 85 എന്നീ ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ചയുണ്ടാകും. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗൊദ്ദാർദിന്റെ ആറ് സിനിമകൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ
്രധാന വേദിയായ പ്രിയദർശിനി തിയറ്റർ സമുച്ചയം ഉൾപ്പെടെ സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയറ്ററുകളിലാണ് പ്രദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..